ആര്‍എസ്എസ് കൊലക്കത്തി താഴെവയ്ക്കണം : ഡിവൈഎഫ്ഐ

തലശ്ശേരി പുന്നോലില്‍ സിപിഐ(എം) പ്രവര്‍ത്തകനായ ഹരിദാസിനെ ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന പൈശാചികമായ കൊലപാതകമാണ് തലശേരിയില്‍ നടന്നിട്ടുള്ളത്. മത്സ്യതൊഴിലാളിയായ ഹരിദാസിനെ ജോലി കഴിഞ്ഞ് മടങ്ങവെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് വീട്ടുകാരുടെ മുന്നില്‍വെച്ച് വെട്ടിനുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ഈ കൊലപാതകം ആര്‍എസ്എസ് -ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. പ്രദേശത്തെ ബിജെപി നേതാവിന്റെ ഭീഷണി പ്രസംഗം ഇതിനോടകംതന്നെ പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ആര്‍എസ്എസ്. അക്രമവും കൊലപാതകവും നടത്തി സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. രക്തംകുടിക്കുന്ന ഡ്രാക്കുളയായി ബിജെപി-ആര്‍എസ്എസ് നേതൃത്വം മാറിയിരിക്കുന്നു.

മനുഷ്യസ്നേഹത്തിന്റെ രാഷ്ട്രീയത്തെ ആയുധങ്ങളാല്‍ ഇല്ലാതാക്കാന്‍ തുനിയുന്ന ആര്‍എസ്എസ് സംസ്‌കാരം പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ല. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആയുധം താഴെവയ്ക്കാന്‍ തയ്യാറാകണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News