ആന്ധ്രാപ്രദേശ് ഐ ടി വകുപ്പ് മന്ത്രി ഗൗതം റെഡ്ഡി അന്തരിച്ചു

ആന്ധ്രാപ്രദേശ് മന്ത്രി എം ഗൗതം റെഡ്ഡി(50)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ദുബായ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുന്‍ എം.പി. രാംമോഹന്‍ റെഡ്ഡിയുടെ മകനാണ്. വൈ എസ് ജഗന്‍മോഹന്‍ മന്ത്രിസഭയിലെ വ്യവസായ-ഐടി വകുപ്പുകളുടെ ചുമതലയാണ് ഗൗതം റെഡ്ഡി നിര്‍വഹിച്ചിരുന്നത്. നെല്ലൂര്‍ ജില്ലയിലെ അത്മകുര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഈ മണ്ഡലത്തില്‍ നിന്നും രണ്ടുതവണ അദ്ദേഹം എംഎല്‍എ ആയിട്ടുണ്ട്. ഗൗതം റെഡ്ഡിയുടെ പിതാവ് രാജാമോഹന്‍ റെഡ്ഡി നാല് പ്രാവശ്യം പാര്‍ലമെന്‍റ് അംഗമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here