ഹരിദാസ് കൊലപാതകം; 3 പേർ കൂടി കസ്റ്റഡിയിൽ

തലശേരിയിലെ സിപിഐഎം പ്രവർത്തകനായ ഹരിദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 3 ആർഎസ്എസ് പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. ഇതോടെ സംഭവത്തിൽ 7 പേരാണ് പൊലീസ് കസ്റ്റഡിയിലായത്.

അതേസമയം ഹരിദാസിന്റെ കൊലപാതകത്തില്‍ പൊലീസ് ആറ് സംഘങ്ങളായി അന്വേഷണം നടത്തുന്നുവെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.

കസ്റ്റഡിയിലുള്ളവർ ക്ഷേത്രത്തിലുണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരാണെന്നും കമ്മീഷണര്‍ അറിയിച്ചു. കൊലവിളി പ്രസംഗം നടത്തിയ ബി ജെ പി മണ്ഡലം പ്രസിഡന്റ് ലിജേഷിനെ കസ്റ്റഡിയിലെടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here