‘കമ്മ്യൂണിസത്തിന്റെ ചൂടറിഞ്ഞാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചതും മരണം വരെ അതിന് മാറ്റമില്ല’; ഇന്നസെന്റ്

ഇടതുപക്ഷക്കാരനായത് വലിയ തെറ്റാണെന്നും അതില്‍ നൂറുവട്ടം പശ്ചാത്തപിക്കുന്നുവെന്നും ഇന്നസെന്റ് പറഞ്ഞതായുള്ള സോഷ്യല്‍മീഡിയ പ്രചരണത്തില്‍ പ്രതികരണവുമായി താരം രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് വളര്‍ന്നതും ജീവിച്ചതുമെന്നും മരണം വരെ അതില്‍ മാറ്റമുണ്ടാകില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇന്നസെന്റ് രംഗത്തെത്തിയത്.

ഇന്നസെന്റിന്റെ ഈ പ്രതികരണം പുരോഗമന കലാ സാഹിത്യവേദി ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലും ഇപ്പോള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News