എളുപ്പത്തില്‍ തയ്യാറാക്കാം ചെമ്പല്ലി തവ

ഊണിന് മീന്‍ നിര്‍ബന്ധമാണോ, എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചെമ്പല്ലി തവ പരീക്ഷിക്കാം.

ചേരുവകള്‍

ചെമ്പല്ലി- ഒന്ന്(ഇടത്തരം)
മുളകുപൊടി- മൂന്ന് ടീസ്പൂണ്‍
മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്- രണ്ട് ടീസ്പൂണ്‍
കുരുമുളകുപൊടി- രണ്ട് ടീസ്പൂണ്‍
വിനാഗിരി- രണ്ട് ടീസ്പൂണ്‍
മീന്‍ മസാല- രണ്ട് ടീസ്പൂണ്‍
ഉപ്പ് വെളിച്ചെണ്ണ- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രണ്ട് മുതല്‍ ഒമ്പതുവരെയുള്ള ചേരുവകള്‍ ഒരു ബൗളില്‍ എടുത്ത ശേഷം നന്നായി ഇളക്കി മസാല തയ്യാറാക്കുക. ഇനി വൃത്തിയാക്കി വരഞ്ഞ മീനില്‍ ഈ മസാല തേച്ചുപിടിപ്പിക്കുക. ഇത് കുറച്ചു നേരം മാറ്റി വയ്ക്കാം. തവ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഇതില്‍ മീന്‍ പൊരിച്ചെടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel