ദിലീപിന്റെ ഹര്‍ജിക്കെതിരെ കക്ഷിചേരാന്‍ അപേക്ഷ നല്‍കി ആക്രമിക്കപ്പെട്ട നടി

നടന്‍ ദിലീപിന്റെ ഹര്‍ജിക്കെതിരെ കക്ഷിചേരാന്‍ അപേക്ഷ നല്‍കി ആക്രമിക്കപ്പെട്ട നടി. തുടരന്വേഷണം നിര്‍ത്തിവെക്കണമെന്ന ഹര്‍ജിക്കെതിരെയാണ് നടിയുടെ അപേക്ഷ. അന്വേഷണം തടയരുതെന്ന് അപേക്ഷയില്‍ ആവശ്യപ്പെടുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.

വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് കേസില്‍ തുടരന്വേഷണം എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ കേസില്‍ ഇരയായ തന്റെ അഭിപ്രായം കൂടി കേട്ടതിന് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്ന് കേസില്‍ കക്ഷിചേരാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ അനുമതി തേടിക്കൊണ്ട് നടി വ്യക്തമാക്കിയിരുന്നു.

കോടതി അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാത്തലത്തില്‍ തുടരന്വേഷണം വേണമെന്നാണ് നടിയുടെ ആവശ്യം. ദിലീപിന്റെ ഹര്‍ജി തള്ളണമെന്നും കേസില്‍ തുടരന്വേഷണം വേണമോ എന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാരത്തില്‍വരുന്ന അവകാശമാണെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News