കുട്ടികൾക്ക് സ്കൂളിലേയ്ക്ക് പോകാൻ വഴിയൊരുക്കി വാട്സ് ആപ്പ് കൂട്ടായ്മ

സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് പോകാൻ വഴിയൊരുക്കി വാട്സ് ആപ്പ് കൂട്ടായ്മ. തിരുവനന്തപുരം പാലോട് മലമാരി എൽ പി എസ് സ്കൂളിലേക്കുള്ള കാട് കയറിയ റോഡാണ് കൂട്ടായ്മ വൃത്തിയാക്കിയത്. പഞ്ചായത്തിനോടും മറ്റധികാരികളോടും പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു കൂട്ടായ്മയുടെ ഇടപെടൽ.

പാലോട് മലമാരി അംബേദ്കർ ലക്ഷം വീട് കോളനിയിൽ ഉൾപ്പെടെയുള്ളവർ വരുന്ന വഴി കാട് കയറി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. നാട്ടുകാർ പേടിച്ചാണ് ഇതുവഴി നടക്കുന്നത്.

മലമാരി സർക്കാർ എൽ പി എസ് സ്കൂളിലെക്ക് കുട്ടികൾ പോകുന്ന വ‍ഴി കൂടിയാണിത്. പേടിച്ചാണ് ഈ വ‍ഴി പോകുന്നത്.എന്നാൽ ഇനി കുരുന്നുകൾക്ക് പേടി കൂടാതെ സ്കൂളിലേക്ക് പോകാം.

സ്കൂൾ തുറക്കാൻ തീരുമാനിച്ചതോടെ കല്ലറ ഗ്രാമ പഞ്ചായത്ത് വി ഇ ഒ സനൽകുമാറിന്‍റെ നേതൃത്വത്തിൽ പാലോട് കൈത്താങ്ങ് കൂട്ടായ്മയും,എന്‍റെ നാട് വാട്സ്ആപ്പ് കൂട്ടായ്മയും ചേർന്ന് റോഡിനിരുവശവുമുള്ള കാട് വെട്ടി തെളിച്ചു.

തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തിയെങ്കിലും കാട് വെട്ടണമെന്ന് പഞ്ചായത്തിനോട് നാട്ടുകാരും സ്കൂൾ അധികൃതരും നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് വകുപ്പ് ഇല്ലാ എന്നായിരുന്നു മറുപടി. ഇതോടെയാണ് കൂട്ടായ്മകൾ രംഗത്തിറങ്ങിയത്.ഇനി കുട്ടികൾക്കൊപ്പം നാട്ടുകാർക്കും പേടിക്കാതെ പോകാം ഈ വ‍ഴിയെ…..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News