
ചോരയിൽ കുളിച്ചുകിടക്കുന്ന സ്വന്തം സഹോദരന്റെ ദാരുണാവസ്ഥ നേരിൽ കണ്ടതിന്റെ ഞെട്ടലിലാണ് ഹരിദാസിന്റെ അനുജൻ സുരേന്ദ്രൻ. രാത്രി ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ വീട്ടിന് മുന്നിൽ പതിയിരുന്ന് തന്റെ ജ്യേഷ്ഠനെ ആക്രമിക്കുകയായിരുന്നുവെന്ന് സുരേന്ദ്രൻ കൈരളിന്യൂസിനോട് പറഞ്ഞു.
ഒച്ചകേട്ട് ഓടിവന്നപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന ചേട്ടനെയാണ്. നേരത്തെ തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
ആർ എസ് എസിന്റെ ഭീഷണി നേരത്തെ ഉണ്ടായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. തലശ്ശേരി നഗരസഭാ കൗൺസിലറായ ബിജെപി നേതാവ് ലിജേഷ് പരസ്യമായി ഭീഷണി മുഴക്കിയിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ഹരിദാസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തു വന്നു. ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇടതുകാൽ വെട്ടിമാറ്റിയ നിലയിലാണ്. ശരീരത്തിലേറ്റ മുറിവുകൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത വിധത്തിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here