സാംസങ് ഗാലക്‌സി എസ്22 സീരീസ് മുന്‍കൂര്‍ ബുക്കിങ് 23 മുതല്‍

ഏറ്റവും പുതിയതായി അവതരിപ്പിച്ച ഗാലക്‌സി എസ് 22 സീരീസ് ഫോണുകളുടെ പ്രീബുക്കിങ് തീയ്യതിയും ഓഫറുകളും പ്രഖ്യാപിച്ച് സാംസങ്.ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 10 വരെ ഫോണുകള്‍ബുക്ക് ചെയ്യാം.

മുന്‍കൂര്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കെല്ലാം ഗാലക്‌സി വാച്ച് 4, ഗാലക്‌സി ബഡ്‌സ് 4, കാഷ്ബാക്ക് എന്നിവ ഉള്‍പ്പടെയുള്ള ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഗാലക്‌സി എസ് 22, ഗാലക്‌സി എസ്22 പ്ലസ്, ഗാലക്‌സി എസ്22 അള്‍ട്ര എന്നിവയാണ് ഗാലക്‌സി എസ് 22 പരമ്പരയിലുള്ളത്. മാര്‍ച്ച് 11 മുതല്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും.

ഗാലക്‌സി എസ്22 അള്‍ട്ര ബുക്ക് ചെയ്യുന്ന ഉപഭോക്താവിന് 26999 രൂപ വിലയുള്ള ഗാലക്‌സി വാച്ച് വെറും 2999 രൂപയ്ക്ക് ലഭിക്കും. ഗാലക്‌സി എസ് 22 പ്ലസും ഗാലക്‌സി എസ്22 ഉം വാങ്ങുന്നവര്‍ക്ക് 11999 രൂപ വിലയുള്ള ഗാലക്‌സി ബഡ്‌സ്2 999 രൂപയ്ക്ക് ലഭിക്കും.

ഗാലക്‌സി എസ്, ഗാലക്‌സി എസ് നോട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗാലക്‌സി എസ്22 ഫോണുകളിലേക്ക് മാറുമ്പോള്‍ 8000 രൂപയുടെ ഇളവ് ലഭിക്കും.

മറ്റ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 5000 രൂപയുടെ ബോണസും ലഭിക്കും. സാംസങ് ഫിനാന്‍സ് പ്ലസ് വഴി ഗാലക്‌സി എസ്22 ഫോണ്‍ വാങ്ങുന്നവര്‍ക്ക് 5000 രൂപ കാഷ്ബാക്ക് ലഭിക്കും.

ഗാലക്‌സി എസ്22

8ജിബി / 128ജിബി – 72999 രൂപ
8ജിബി / 256 ജിബി – 72999 രൂപ
ഗാലക്‌സി എസ് 22+
8 ജിബി / 128 ജിബി – 84,999 രൂപ
8 ജിബി / 256 ജിബി – 88,999 രൂപ
ഗാലക്‌സി എസ് 22 അള്‍ട്ര
12ജിബി / 256 ജിബി – 1,09,999
12 ജിബി/ 512ജിബി – 1,18,999

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News