ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പാസായി ; പൃഥ്വിരാജ് ഇനി ദുബായിലൂടെ കാറോടിക്കും

ദുബായ് ഡ്രൈവിംഗ് ലൈസൻസ് നേടി നടൻ പൃഥ്വിരാജ് സുകുമാരൻ.ദുബായ് ഡ്രൈവിംഗ് സെന്ററിലൂടെയാണ് പൃഥ്വി ലൈസൻസ് സ്വന്തമാക്കിയത്.താരത്തെ അഭിനന്ദിച്ചുകൊണ്ട് ദുബായ് ഡ്രൈവിംഗ് സെന്റർ സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്.

നേരത്തെ പൃഥ്വിരാജിന് യുഎഇ ​ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഗോൾഡൻ വിസയുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസിന് ക്ലാസ് വേണ്ടെന്നും ടെസ്റ്റുകൾ പാസായാൽ മതിയെന്നും ദുബായ് റോഡ് ഗതാഗത അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റോഡ് ടെസ്റ്റും നോളജ് ടെസ്റ്റും പാസായാണ് പൃഥ്വിരാജ് ദുബായ് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയത്.

അതേസമയം, കടുവ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പൃഥ്വിരാജ് ആരാധകർ. ഷാജി കൈലാസാണ് സംവിധാനം. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ.

ബ്രോ ഡാഡി എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും പൃഥ്വിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ബ്രോ ഡാഡി. കോമഡി എൻർറ്റെയ്നർ ആയ ചിത്രത്തിൽ അച്ഛനും മകനുമായാണ് പൃഥ്വിയും മോഹൻലാലും എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News