കുതിരപ്പുറത്ത് കല്യാണ ചെക്കന്‍; രാജസ്ഥാനിലെ ഓപ്പറേഷന്‍ സമന്ത വൈറല്‍

പല വെല്ലുവിളികളെയും തരണം ചെയ്തു രാജസ്ഥാനിലെ ഒരു വിഭാഗം യുവാക്കള്‍ പട പൊരുതുകയാണ്. തങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി. കല്യാണം ഏതൊരു വ്യക്തിയുടെ ജീവിതത്തിലും സുപ്രധാനമായ ഒരു ദിവസമാണ്. പല നാടുകളിലും പല രീതികളിലാണ് വരനെയും വധുവിനെയും മണ്ഡപത്തിലേക്ക് ക്ഷണിക്കുക. രാജസ്ഥാന്റെ പ്രൗഢി കല്യാണങ്ങളിലും പ്രത്യക്ഷമാണ്. ഉയര്‍ന്ന ജാതിയില്‍ ഉള്ളവര്‍ കുതിരപ്പുറത്താണ് വരനെ ആനയിക്കുക. എന്നാല്‍ ഇത് ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ബാധകം. ഇത് നേടിയെടുക്കാന്‍ ദളിത് യുവാക്കള്‍ പൊരുതിയത് വര്‍ഷങ്ങളാണ്.

ഭരണഘടനാ പ്രകാരം അവര്‍ക്ക് ലഭിക്കേണ്ട പല അവകാശങ്ങളും അവര്‍ക്ക് അന്യമായിരുന്നു. എന്നാല്‍ ഒരു കൂട്ടം യുവാക്കള്‍ ഇതിനായി പൊരുതാന്‍ തീരുമാനിച്ചപ്പോള്‍ അവരുടെ കൂടെ ഭരണകൂടവും ഒത്തുചേര്‍ന്നു. കുതിരപ്പുറത്ത് ഷെര്‍വാണിയും തലപ്പാവും ധരിച്ചു വധുവിനെ വീട്ടിലേക്ക് പോകുന്ന ദളിത് യുവാവിനെ അത്രകണ്ടൊന്നും ഉയര്‍ന്ന ജാതിക്കാര്‍ അംഗീകരിച്ചിട്ടില്ല. മറ്റുള്ളവരുടെ അംഗീകാരത്തേക്കാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ക്ക് തിരിച്ചു കിട്ടിയ അവരുടെ അവകാശങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ച് ആഘോഷമാക്കുകയാണ് ഈ യുവാക്കള്‍.

ഓപ്പറേഷന്‍ സമന്ത( സമത്വം) എന്നു പേരിട്ട പോരാട്ടം ദളിത് വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുന്നത്. അവര്‍ അവരുടെ അവകാശങ്ങള്‍ തിരിച്ചറിയുകയും അതിനുവേണ്ടി പ്രയത്‌നിക്കുകയും ഏതറ്റം വരെ പോകാനും തയ്യാറാണ് ഇപ്പോള്‍. ശ്രീറാം മേക് വാള്‍ എന്ന 27 കാരന്‍ ആണ് ആദ്യമായി ദളിത് വിഭാഗത്തില്‍ നിന്ന് കുതിരപ്പുറത്ത് മധുവിന്റെ വീട്ടിലേക്ക് പോയത്. ശ്രീറാമിന്റെ സന്തോഷത്തില്‍ പങ്കെടുക്കാന്‍ ആ ഗ്രാമത്തിലെ മുഴുവന്‍ ദളിത് യുവാക്കളും ഉണ്ടായിരുന്നു.

വലിയ പോലീസ് പ്രൊട്ടക്ഷനോടുകൂടിയാണ് ഈ സംഘം ഉയര്‍ന്ന ജാതിക്കാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ വീടുകള്‍ കടന്നുപോയത്. വര്‍ഷങ്ങളായി വര്‍ഗീയ പീഡനങ്ങള്‍ക്ക് ഇരയായിരുന്ന ഈ ജനതയ്ക്ക് ഒരു താങ്ങായി ആണ് സമന്ത ( സമത്വം) തുടങ്ങിയത്. ഇന്ന് ഇവര്‍ക്ക് ഇത് വെറും ഒരു ഓപ്പറേഷന്‍ മാത്രമല്ല. മറിച്ച്, കാലങ്ങളായി അടിമകളെ പോലെ കഴിഞ്ഞിരുന്ന ഒരു ജനതയ്ക്ക് പ്രതീക്ഷയുടെ ഒരു ചെറിയ വെളിച്ചം നല്‍കിയ ഒരു പ്രക്ഷോഭത്തിന്റെ തുടക്കം കൂടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News