
വിവാഹം എവിടെ വച്ച് നടന്നാലും മനോഹരമാണ്, മധുരമായ നിമിഷങ്ങളാണ്. ഇതിന് ഇപ്പോള്‍ അബുദാബി വേദിയാകുകയാണ്. അബുദാബിയില്‍ വിവാഹിതരാകാന്‍ എത്തുന്ന മുസ്ലിം ഇതര മതസ്ഥരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് പ്രകടമാകുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 30 കല്യാണങ്ങളാണ് നടന്നത്. അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. നൂറിലധികം അപേക്ഷകള്‍ ലഭിച്ചതായും പറഞ്ഞു. വരും ആഴ്ചകളിലും നിരവധി കല്യാണങ്ങള്‍ ഈ രീതിയില്‍ നടക്കുന്നുണ്ട്.
കുടുംബ കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ് നോണ്‍മുസ്ലിം കുടുംബ കോടതി. 2021 ഡിസംബര്‍ 14നാണ് ഇസ്ലാമിക ലോകത്ത് ആദ്യമായി നോണ്‍ മുസ്ലിം കുടുംബകോടതി നിലവില്‍ വരുന്നത്. രണ്ടുപേരുടെയും പരസ്പര സമ്മതത്തോടെയുള്ള വിവാഹം സിവില്‍ മാരേജ് പ്രകാരം ഇവിടെ നടത്താം. ഇതിനായി വധുവിന്റെ അച്ഛന്റെ അനുവാദം ആവശ്യമില്ല.
15 മിനിറ്റിനുള്ളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. യുകെ, യുഎസ്, ന്യൂസീലന്‍ഡ്, സ്‌പെയിന്‍, ചൈന, സിംഗപ്പൂര്‍ തുടങ്ങി ഒട്ടേറെ വിദേശ രാജ്യങ്ങളില്‍നിന്നുള്ള ദമ്പതികളും വിവാഹം രജിസ്റ്റര്‍ ചെയ്യാനായി അബുദാബിയില്‍ എത്തുന്നുണ്ട്.
ഇവിടെയെത്തി കല്യാണം നടത്താന്‍ നടപടി ക്രമങ്ങള്‍ എന്തൊക്കെ?
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി വെബ്‌സൈറ്റിലേക്ക് ആദ്യം പ്രവേശിക്കുക.
അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നോണ്‍മുസ്ലിം ഫാമിലികോര്‍ട്ട് വെബ്‌സൈറ്റില്‍ എത്തിച്ചേരുക.
തുറന്ന് വരുന്ന വെബ്‌സൈറ്റില്‍ വിവാഹം എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം.
ദൃശ്യമാകുന്ന അപേക്ഷാ ഫോം പൂരിപ്പിയ്ക്കുക. തുടര്‍ന്ന് പൂരിപ്പിച്ച അപേക്ഷാ ഫോം, പാസ്‌പോര്‍ട്ട് പകര്‍പ്പ് എന്നിവ ചേര്‍ത്ത് nonmuslimfamilycourt@adjd.gov.ae എന്ന വിലാസത്തില്‍ അയയ്ക്കുക.
അപ്പോള്‍ കിട്ടുന്ന എസ്എംഎസ് ലിങ്കില്‍ പ്രവേശിക്കുക. അപേക്ഷാ ഫീസ് 800 ദിര്‍ഹമാണ്.
ലിങ്കില്‍ പ്രവേശിക്കുന്നതിലൂടെ അടയ്ക്കുവാന്‍ സാധിക്കും.
തുടര്‍ന്ന് വെര്‍ച്വല്‍ ആയോ നേരിട്ടോ പങ്കെടുക്കേണ്ട തീയതി ഉള്‍പ്പെടെ നിങ്ങള്‍ക്ക് ഇമെയില്‍ ആയി ലഭിക്കും.
ഈ ദിവസം രേഖകളില്‍ ഒപ്പ് വെയ്ക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here