കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് ഉണരുന്നു

ഒരിക്കലും തുറക്കില്ലെന്ന് പലരും കരുതിയ സ്ഥാപനമായിരുന്നു ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ്. കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ് ഏറ്റെടുത്ത്, സംസ്ഥാന സർക്കാരിൻ്റെ ഇച്ഛാശക്തിയിൽ ഇപ്പോൾ തുറന്നിരിക്കുകയാണ്. ഈ സ്ഥാപനം പൂർണതോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ നാടിന് മുതൽക്കൂട്ടാകുമെന്ന് മാധ്യമ പ്രവർത്തകനും കൈരളി ടി വി യുടെ അമേരിക്കൻ പ്രതിനിധിയുമായ ജോസ് കാടാപ്പുറം പറയുന്നു.

ഒരിക്കലും തിരിച്ചു വരില്ല എന്ന് വിചാരിച്ച ഞങ്ങളുടെ നാടിനു സമീപമുള്ള വെള്ളൂർ (പിറവം റോഡ് ) ന്യൂസ് പ്രിന്റ് ഫാക്ടറി കേന്ദ്ര ഗവൺമെൻറ് വിൽക്കാനിട്ടിരുന്നത്‌ കേരള സർക്കാർ വാങ്ങി പ്രവർത്തനം തുടങ്ങിയതു നാടിന്റെ തിരിച്ചുവരവിന്‌ വലിയ മുതൽക്കൂട്ടാണെന്ന് ജോസ് കാടാപ്പുറം പറഞ്ഞു.

കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തനം തുടങ്ങി തുടക്കത്തിൽ ന്യൂസ് പേപ്പർ ഉൽപ്പാദിപ്പിക്കും. തുടർന്ന് ബാത്റൂം ടിഷ്യൂ പെപ്പർ ടവൽ ,നാപ്കിൻസ് ,പേപ്പർ ഗ്ലാസ് ,പേപ്പർ പ്ലേറ്റ്സ് കാറ്ററിങ്ങിനു ആവശ്യമായത് എല്ലാ പേപ്പർ ഉല്പന്നങ്ങളും പുറത്തുവരും. ഇതൊക്കെ മാർക്കറ്റിൽ ചുരുങ്ങിയ വിലയിൽ ഇറങ്ങുമ്പോൾ വലിയ മാറ്റം ഉണ്ടാകും. മുൻ ന്യൂസ് പ്രിന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന പ്രായം കഴിയാത്ത എല്ലാവർക്കും ജോലി കൊടുത്തു കൊണ്ടിരിക്കുന്നു.

പുതിയ ജോലിക്കാർക്ക് അവസരവും ലഭിക്കും. എൽ ഡി എഫ് സർക്കാരിനും പിണറായി വിജയനും സർവോപരി മിടുക്കനായ വ്യവസായ മന്ത്രി പി രാജീവിനും ഹൃദയത്തിൽ നിന്ന് അഭിനന്ദനങ്ങൾ നേരുന്നതായി ജോസ് കാടാപ്പുറം കുറിച്ചു.

വെള്ളൂർ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ വിഷുവിന് മുമ്പ് പേപ്പർ നിർമ്മാണം തുടങ്ങും. ഉപകരണങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാവുകയാണ്. രണ്ടാം ഘട്ടമായി പേപ്പർ ഉൽപന്നങ്ങൾ നിർമ്മിക്കാനാണ് കമ്പനിയുടെ പദ്ധതി.

സംസ്ഥാന സർക്കാർ അഭിമാന പദ്ധതിയായ കേരളാ പേപ്പർ പ്രോഡക്സ് ലിമിറ്റഡിൽ പുനരുജ്ജീവന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാവുകയാണ്. നഷ്ടത്തെ തുടർന്ന് കേന്ദ്രസർക്കാർ മൂന്നു വർഷം മുമ്പു അടച്ചുപൂട്ടിയ എച്ച്എൻഎലിനെ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു.

ആറ് വർഷമായി അറ്റകുറ്റപ്പണി നടത്താത്ത യന്ത്രങ്ങളാണ് നവീകരിക്കുന്നത്. 35 കോടിയുടെ ആദ്യഘട്ട നവീകരണ പ്രക്രിയയാണ് നടന്നുവരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here