
ശര്‍ക്കര കഴിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. രക്തം ശുദ്ധീകരിക്കാനും ദഹന പ്രക്രിയ എളുപ്പമാക്കാനും ശര്‍ക്കര മികച്ചതാണ്.ഇതിനുപുറമെ അനേകം ഗുണങ്ങള്‍ക്കൂടി ശര്‍ക്കരയ്ക്ക് ഉണ്ട്.
20 ഗ്രാം ശര്‍ക്കരയില്‍ 9.8 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 9.7 ഗ്രാം പഞ്ചസാര, 0.01 ഗ്രാം പ്രോട്ടീന്‍, കോളിന്‍, ബെറ്റെയ്ന്‍, വിറ്റാമിന്‍ ബി12, ഫോളേറ്റ്, കാല്‍സ്യം, അയണ്‍, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.
ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ശര്‍ക്കര ഉത്തേജിപ്പിക്കുന്നു. ഇത് കുടലിലൂടെയുള്ള ഭക്ഷണത്തിന്റെ നീക്കത്തെ സ്വാധീനിക്കുന്നു. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു.
ശര്‍ക്കര കഴിക്കുന്നത് സാധാരണനിലയിലുള്ള ശരീരതാപനില നിര്‍ത്താന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് വയറിനെ തണുപ്പിക്കാനും സഹായിക്കുന്നു. തണുത്തവെള്ളത്തില്‍ ശര്‍ക്കര ഇട്ടു തയ്യാറാക്കുന്ന ശര്‍ക്കര സര്‍ബത്ത് വേനല്‍ക്കാലത്ത് കുടിക്കുന്നത് ശരീരവും വയറും തണുപ്പിച്ച് നിര്‍ത്താന്‍ സഹായിക്കും.
ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ മാത്രമല്ല, മുഖക്കുരുപോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ ശര്‍ക്കര സഹായിക്കുന്നു. കൂടാതെ, ചര്‍മ്മത്തിലെ ചുളിവുകള്‍, കറുത്ത പാടുകള്‍ എന്നിവ ഇല്ലാതാക്കുന്നതിനും ശര്‍ക്കര സഹായിക്കുന്നു.
ആന്റിഓക്‌സിഡന്റുകളും സിങ്ക്, സെലേനിയം പോലുള്ള ധാതുക്കളും ധാരാളമടങ്ങിയിരിക്കുന്നതിനാല്‍ അണുബാധയ്‌ക്കെതിരേയുള്ള പ്രതിരോധ കവചമായി ശര്‍ക്കര പ്രവര്‍ത്തിക്കുന്നു. ഇതിനുപുറമെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here