സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ സംസ്കാരം വൈകുന്നേരം 5 ന്‌ പുന്നോലിലെ വീട്ടുവളപ്പിൽ

തലശ്ശേരിയിൽ ആർഎസ്എസുകാർ വെട്ടിക്കൊന്ന സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ മൃതദേഹം പരിയാരത്ത് നിന്നും വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകും. 3 ന്‌ സിപിഐ എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലും തുടർന്ന് പുന്നോലിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകുന്നേരം 5 ന്‌ പുന്നോലിലെ വീട്ടുവളപ്പിൽ നടക്കും.

പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങവെയാണ് മത്സ്യത്തൊഴിലാളിയായ ന്യൂമാഹി പുന്നോല്‍ ഹരിദാസിനെ ആർഎസ്‌എസുകാർ വെട്ടിക്കൊന്നത്‌. ബൈക്കുകളിൽ എത്തിയ ആർഎസ്എസ് സംഘം അരുംകൊല നടത്തുകയായിരുന്നു.

അതേസമയം, ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴ് ആർഎസ്എസ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ട്ടിൽ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. പ്രകോപനത്തിൽ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും കൊലപാതകത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News