
യുകെയില്‍ ഫ്രാങ്ക്‌ലിന്‍ കൊടുങ്കാറ്റ് ഇന്ന് ആഞ്ഞടിക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. 80 മൈല്‍ വേഗതയുള്ള കാറ്റിനൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ മിക്ക പ്രദേശങ്ങളും വെള്ളപൊക്ക ഭീഷണിയിലാണ്. ജീവന് ഭീഷണിയാകുന്ന രീതിയില്‍ വെള്ളം ഉയര്‍ന്നതോടെ വീടുകള്‍ വിടാന്‍ ആളുകള്‍ തയ്യാറായി. സൗത്ത് മാഞ്ചസ്റ്ററിലെ 400 ലധികം വീടുകള്‍ ഇതിനകം ഒഴിപ്പിച്ചു. യോര്‍ക്ക്ഷയറിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വെള്ളപൊക്കം ഉണ്ടായി.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നദികള്‍ കരകവിഞ്ഞൊഴുകി. ലണ്ടന്‍ഡെറി, ടൈറോണ്‍ കൗണ്ടികളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഡ്രംരാഗ്, ഫിന്‍ നദികള്‍ കരകവിഞ്ഞൊഴുകുന്നത് തടയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഫ്രാങ്ക്‌ലിന്‍ കൊടുങ്കാറ്റിന് മുന്നോടിയായി പെയ്യുന്ന മഴയില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ മെര്‍സി നദി കരകവിഞ്ഞൊഴുകുമെന്ന് പ്രതീക്ഷിക്കുന്നു. നദിക്ക് സമീപമുള്ള വീടുകള്‍ ഇന്നലെ തന്നെ ഒഴിപ്പിച്ചു.
അതേസമയം, ഗതാഗതം സ്തംഭിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നത്തെ യാത്ര ഒഴിവാക്കണമെന്ന് ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി. ഇംഗ്ലണ്ട്, വെയില്‍സ്, തെക്ക്-പടിഞ്ഞാറന്‍ സ്‌കോട്ട്ലന്‍ഡ് എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് 1 മണി വരെ കാറ്റിന്റെ യെല്ലോ അലേര്‍ട്ട് നിലനില്‍ക്കുന്നു. ഡഡ്ലിക്കും യൂനിസിനും ശേഷം യുകെയില്‍ തുടര്‍ച്ചയായി ആഞ്ഞടിക്കുന്ന മൂന്നാമത്തെ കൊടുങ്കാറ്റാണ് ഫ്രാങ്ക്‌ലിന്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here