ഹാൾ ടിക്കറ്റ് വീണ്ടെടുക്കാൻ സഹായിച്ചു ; കേരളാ പൊലീസിന് നന്ദിയും ബിഗ് സല്യൂട്ടും നൽകി പരീക്ഷാർത്ഥിയും പിതാവും

ഗേറ്റ് പരീക്ഷയ്ക്കുള്ള നഷ്ടപ്പെട്ട ഹാൾ ടിക്കറ്റ് വീണ്ടെടുക്കാൻ സഹായിച്ച കേരളാ പൊലീസിന് നന്ദിയും ബിഗ് സല്യൂട്ടും നൽകി പരീക്ഷാർത്ഥിനിയും പിതാവും.

പ്രവേശന പരീക്ഷ എഴുതുന്നതിനുള്ള മകളുടെ അവസരം നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് കടക്കൽ സ്വദേശി റാഫി പൊലീസിനെ സമീപിച്ചത് .പിന്നെ കണ്ടത് കേരളാ പൊലീസിന്റെ സ്നേഹ മുഖം.

കൊല്ലം കടക്കൽ വളവ് പച്ച പേഴുമൂട് അൽഹരമൈനിൽ റാഫിയുടെയും മകൾ സുഖൈനാ നിജിം മുഹമ്മദിന്റേയും അനുഭവ സാക്ഷ്യം ഇങ്ങനെ.

12. 02. 2022ന് തിരുവനന്തപുരം കാഞ്ഞിരംകുളം മൗണ്ട് കാർമൽ റസിഡൻഷ്യൽ സ്കൂളിൽ വച്ച് നടന്ന ഗേറ്റ് എക്സമിനു വേണ്ടി താനും മകളും കൂടി രാവിലെ 5 മണിക്ക് കടക്കൽ പേഴുമ്മൂട്ടിൽ നിന്നും പാലോട് വഴി പൂവാറിന് സമീപം കാഞ്ഞിരംകുളത്തുള്ള സ്കൂളിലേക്ക് യാത്ര ചെയ്യവേ വാഹനത്തിന്റ ഗ്ലാസ്‌ തുറന്നു കിടന്നതിനാൽ മുൻവശത്തു സൂക്ഷിച്ചിരുന്ന ഹാൾ ടിക്കറ്റ് പറന്നു പോയി.

രാത്രി ആയതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല.

രാവിലെ 8.30 സ്കൂളിൽ റിപ്പോർട്ട്‌ ചെയ്യുന്നതുവരെ കോപ്പി സെന്റർ ഒന്നും തുറന്നിട്ടുണ്ടായിരുന്നില്ല. താനും മകളും കൂടി സഹായത്തിനു കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനെ സമീപിച്ചു.

വളരെ നല്ല സഹകരണമാണ് ലഭിച്ചത്. സ്റ്റേഷനിൽ ഇന്റർ നേറ്റ് വർക്ക്‌ പ്രോബ്ലം ഉണ്ടായിരുന്നതിനാൽ അവിടെ നിന്നും പ്രിന്റ് എടുക്കാൻ കഴിഞ്ഞില്ല. എന്നാൽ കാഞ്ഞിരംകുളത്തു ഫോട്ടോസ്റ്റാറ് നടത്തുന്നവരെ കുറിച്ച് എസ്.ഐയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ കൂടിയും ആലോചിച്ചു. എസ്.ഐ.ഞങ്ങളെ കൂട്ടി അവരെ കണ്ടെത്തി കോപ്പി സെന്റർ തുറന്നു കോപ്പി എടുത്തു തരുവാൻ സഹായിച്ചു.

വളരെ വിഷമിച്ചു നിന്ന തന്റെ മകളെ പരീക്ഷ എഴുതാൻ ഒരു കുഴപ്പവും വരാതെ ഞങ്ങൾ സഹായിക്കാം എന്ന് പറഞ്ഞ പൊലീസ് അധികാരികളെ നന്ദിയോടെ ഞങ്ങൾ ഓർക്കുന്നു.

പേരോ മതമോ ഞങ്ങൾക്ക് അറിയില്ല.

പക്ഷെ അവർ കേരള പൊലീസിന് അഭിമാനമാണ്.

അവർക്ക് എന്റെയും മകളുടെയും ഒരു ബിഗ് സലൂട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News