എലിസബത്ത് രാജ്ഞിയ്ക്ക് കൊവിഡ്

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലണ്ടനിലെ ബെക്കിംഗ്ഹാം പാലസാണ് രാജ്ഞിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പുറത്തു വിട്ടത്.

കൊവിഡ് ബാധിച്ചതിന്റെ നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് രാജ്ഞിക്ക് ഉളളതെന്നും നിലവില്‍ വിന്‍ഡ്‌സര്‍ കാസ്റ്റ്‌ലിലെ വസതിയില്‍ വിശ്രമത്തിലാണെന്നും പാലസിലെ അധികൃതര്‍ അറിയിച്ചു.

95 വയസ്സുളള രാജ്ഞിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും കൊട്ടാരം അറിയിച്ചു. നേരത്തെ രാജ്ഞിയുടെ മകന്‍ ചാള്‍സ് രാജകുമാരനും കൊവിഡ് ബാധിച്ചിരുന്നു. ഈ മാസം പത്തിനായിരുന്നു ചാള്‍സ് രാജകുമാരന് കൊവിഡ് പിടിപ്പെട്ടത്.

കൊവിഡ് സ്ഥിരീകരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് രാജകുമാരന്‍ എലിസബത്ത് രാജ്ഞിയെ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. മകനില്‍ നിന്നുമാവാം രാജ്ഞിയ്ക്ക് കൊവിഡ് പിടിപ്പെട്ടതെന്നാണ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here