ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായ സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു

തലശ്ശേരിയില്‍ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന സി പി ഐ എം പ്രവര്‍ത്തകന്‍ മത്സ്യത്തൊഴിലാളിയായ പുന്നോല്‍ കൊരമ്പില്‍ ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു. ഹരിദാസിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്.

മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് രാത്രിയോടെ മടങ്ങിവരുമ്പോഴാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട 7 ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിലായി. ഹരിദാസിന്റെ കൊലപാതകത്തില്‍ പൊലീസ് ആറ് സംഘങ്ങളായി അന്വേഷണം നടത്തുന്നുവെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News