തോരില്ല ഈ കണ്ണീർ; സങ്കടകടലായി പുന്നോലിലെ ആ വീട്, ഹൃദയം നുറുങ്ങി കുടുംബം

ഇനി ഒരിക്കലും കുടുംബത്തിന്റെ അത്താണിയായ, നട്ടെല്ലായ ഹരിദാസൻ മടങ്ങിവരില്ലെന്ന നെഞ്ചുവിങ്ങിയ വേദനയിലാണ് ഇപ്പോൾ പുന്നോലിലെ ഈ കുടുംബം.ആർഎസ്എസിന്റെ അരുംകൊലയിൽ പൊലിഞ്ഞുപോയത് ഒരു കുടുംബത്തിന്റെ തന്നെ എല്ലാം എല്ലാമായ പ്രതീക്ഷകളാണ്. ആ അമ്മയ്ക്ക് നഷ്ടമായത് തന്റെ മകനെയാണ്.ഭാര്യക്ക് നഷ്ടമായത് തന്റെ പ്രിയതമനെയാണ്, മക്കൾക്ക് നഷ്ടമായതോ തന്റെ എല്ലാം എല്ലാമായ തങ്ങളുടെ സ്വന്തം അച്ഛനെയാണ്.

ഹരിദാസിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തുമ്പോൾ നെഞ്ചുതല്ലി കരയുന്ന ഹരിദാസിന്റെ അമ്മയെയും ഭാര്യയെയും ബന്ധുക്കളുടെയുമെല്ലാം അലതല്ലിയൊഴുകുന്ന സങ്കടം നോക്കിനിൽക്കാൻ അല്ലാതെ അവരെ ആശ്വസിപ്പിക്കാൻ കൂടി നിന്ന ആർക്കും തന്നെ കഴിഞ്ഞില്ല.

ഇന്ന് പുലർച്ചെയാണ് തലശേരി ന്യൂമാഹിയിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പുലര്‍ച്ചെയാണ് മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ബൈക്കിലെത്തിയ സംഘം വെട്ടി അതിക്രൂരമായി കൊലപ്പെടുത്തിയത്.

ഹരിദാസന്റെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. ഹരിദാസന്റെ കാല്‍ പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു. വെട്ട് കൊണ്ട് ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വീടിനടുത്ത് വെച്ചാണ് വെട്ടേറ്റത്.

അതേസമയം, രണ്ട് വര്‍ഷത്തിനിടെ സിപിഐഎമ്മിന് നഷ്ടമായത് 10 ഓളം പ്രവര്‍ത്തകരെ. 2020 ഓഗസ്റ്റിന് ശേഷം മാത്രം ബിജെപി, കോണ്‍ഗ്രസ്, ലീഗ് അക്രമി സംഘം കൊലക്കത്തിക്കിരയാക്കിയത് 9 ഉശിരരായ സിപിഐഎം പ്രവര്‍ത്തകരെ.

2020 ഓഗസ്റ്റ് 18 ന് ഭക്ഷണം കോവിഡ് രോഗികള്‍ക്ക് ഭക്ഷണം എത്തിച്ചു മടങ്ങുന്നതിനിടയില്‍ ആണ് സിപിഐ എം നേതാവ് സിയാദിനെ കോണ്‍ഗ്രസ് ബന്ധമുള്ള കൊട്ടേഷന്‍ സംഘം കൊലക്കത്തിക്കിരയാക്കുന്നത്.

AA Rahim visits kayamkulam siyad's house | 'ആയിഷയും ഹൈറയും.. സിയാദ്  യാചിച്ചത് ഈ പൊന്നോമന മക്കൾക്കായി ജീവിക്കാൻ വേണ്ടിയായിരുന്നു' - Malayalam  Oneindia

കൊലയ്ക്കുശേഷം പ്രതി രക്ഷപ്പെട്ടത് കോണ്‍ഗ്രസിന്റെ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ കാവില്‍ നിസാംമിന്റെ സ്‌കൂട്ടറില്‍ ആണ്. സിയാദിന്റെ കൊലക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ അന്നത്തെ ആലപ്പുഴ ഡിസിസി അധ്യക്ഷന്‍ എം ബിജു പറഞ്ഞ വാക്കുകളായിരുന്നു മാധ്യമങ്ങളുടെ വേദവാക്യം. കൊലയ്ക്ക് രാഷ്ട്രീയ ബന്ധമില്ലെന്ന് ബ്രേക്കിംഗ് ന്യൂസ് നല്‍കിയ മാധ്യമങ്ങള്‍ കോണ്‍ഗ്രസ് നേതാവ് കാവില്‍ നിസാം പിന്നീട് കുറ്റപത്രത്തില്‍ പ്രതിയായത് അറിഞ്ഞതായി ഭാവിച്ചില്ല.

2020ലെ തിരുവോണ തലേന്നാണ് വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജ് നെയും ഹക്ക് മുഹമ്മദിനേയും കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം അരുംകൊല ചെയ്തത്. പിറ്റേന്ന് മാധ്യമങ്ങളെ കണ്ട രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലയ്ക്ക് കാരണം എന്ന് പറഞ്ഞു. അവരുടെ വാചകമാണ് പിന്നീട് മാധ്യമങ്ങള്‍ക്ക് പ്രിയങ്കരമായത് എന്നാല്‍ നാള്‍ക്കുനാള്‍ കോണ്‍ഗ്രസ് ബന്ധം അനാവൃതമായതോടെ മനസ്സില്ലാമനസ്സോടെ ചില ദിവസങ്ങളില്‍ എങ്കിലും ഈ കൊലപാതകം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ്സും മാധ്യമങ്ങളും നിര്‍ബന്ധിതരായി.

വെഞ്ഞാറാമൂട്‌ ഇരട്ടക്കൊലയ്‌ക്ക്‌ ഒരാണ്ട്‌; ഹഖിന്റെയും മിഥിലാജിന്റെയും  ഓർമയിൽ നാട്‌ | Thiruvananthapuram | Kerala | Deshabhimani | Monday Aug 30,  2021

2020 ഒക്ടോബര്‍ നാലിന് കുന്നംകുളത്ത് സിപിഐഎം ചിറ്റിലംങ്ങാട് ബ്രാഞ്ച് സെക്രട്ടറിയായ സനൂപ് കൊല്ലപ്പെടുമ്പോള്‍ അന്നും കൊലയ്ക്ക് രാഷ്ട്രീയ ബന്ധമില്ലെന്ന് സ്ഥാപിക്കാനായിരുന്നു ബിജെപിക്കും മാധ്യമങ്ങള്‍ക്കും താല്പര്യം. ബിജെപി ജില്ലാ അധ്യക്ഷനായിരുന്ന അഡ്വക്കേറ്റ് കെകെ അനീഷ് കുമാര്‍ വാര്‍ത്താസമ്മേളനം നടത്തി കൊലപാതകത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ പിന്നീട് പ്രതികളെല്ലാം ബിജെപി ബജ്രംഗ്ദാല്‍ പ്രവര്‍ത്തകരാണെന്ന് കണ്ടെത്തി.

തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി-CPM Thrissur  Branch Secretary Murdered

കൊല്ലം മണ്‍റോ തുരുത്തിലെ സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിന്റെ കൊലപാതകത്തിനും രാഷ്ട്രീയ ബന്ധമില്ലെന്ന് സ്ഥാപിക്കാനായിരുന്നു ബിജെപിക്കും മാധ്യമങ്ങള്‍ക്കും താല്പര്യം. എന്നാല്‍ പ്രതിയായ അശോകന്റെ ബിജെപി ബന്ധം അനാവൃതമായിട്ടും പറഞ്ഞ കള്ളം തിരുത്താന്‍ ബി ജെ പി തയ്യാറായില്ല. കാസര്‍ഗോഡ് കല്ലൂരാവി മുണ്ടത്തോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഔഫ് അബ്ദുറഹ്മാന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വോട്ടെണ്ണല്‍ ദിനത്തിലെ വാക്കേറ്റമാണ്. കേസില്‍ അറസ്റ്റിലായവര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും. യൂത്ത് ലീഗിന്റെ മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ് അടക്കമുള്ളവരെ പോലീസ് പിടികൂടിയിട്ടും മാധ്യമങ്ങള്‍ക്ക് പ്രതികളുടെ രാഷ്ട്രീയ ബന്ധം ഒരു ദിവസത്തോളം ചര്‍ച്ച ചെയ്യാന്‍ തര്‍ക്കത്തിനുള്ള വാര്‍ത്തയായിരുന്നില്ല.

പിന്നീട് കൊല്ലപ്പെട്ട സിപിഐഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപിനെ കൊലപാതകത്തിലെ രാഷ്ട്രീയ ബന്ധം ഇഴപിരിക്കാനും മാധ്യമങ്ങള്‍ കണ്ണുണ്ടായില്ല. മുഖ്യപ്രതിയായ ജിഷ്ണു ചാത്തന്‍കേരി യുവമോര്‍ച്ചയുടെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. അവിടെയും രാഷ്ട്രീയ കൊലപാതകമല്ല എന്ന് ബിജെപി നേതാക്കളുടെ വാക്യമാണ് മാധ്യമങ്ങള്‍ക്ക് വേദവാക്യം ആയത്. കൊല്ലപ്പെട്ട എല്ലാ രക്തസാക്ഷികള്‍ക്കും പറക്കമുറ്റാത്ത കുട്ടികളും നിരാലംബരായ ഭാര്യമാരുമുണ്ടായിരുന്നു.

ആഴ്ച്ചകള്‍ക്ക് മുമ്പ് ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ മിടുക്കനായ എസ്എഫ്‌ഐ നേതാവ് ദീരജിനെ യൂത്ത് കോണ്‍ഗ്രസ് സംഘം കുത്തിക്കൊലപ്പെടുത്തി.

യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയുടെ നേതൃത്വത്തിലായിരുന്നു കൊലപാതകം.അപ്പൊഴും പ്രതികളെ വെള്ള പൂശാനായിരുന്നു കേരളത്തിലെ വലതുപക്ഷ രാഷ്ടീയത്തിനും മാധ്യമങ്ങള്‍ക്കും താല്‍പ്പര്യം. ഏറ്റവും അവസാനം ഇപ്പോള്‍ ആര്‍എസ്എസ് സംഘം ഹരിദാസിനെ പാത്തിരുന്ന വെട്ടി കൊലപ്പെടുത്തിയിരിക്കുന്നു. ടിപി ചന്ദ്രശേഖറിനും ശരത് ലാലിനും കൃപേഷ് നും വേണ്ടി മണിക്കൂറുകള്‍ എയര്‍ ടൈമും പത്രത്താളുകള്‍ ഉം മാറ്റിവെച്ച മാധ്യമങ്ങള്‍ എന്നാല്‍ സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ മൗനികളായി മാളത്തിലൊളിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News