ആര്‍ എസ് എസ് ആയുധം താഴെ വെയ്ക്കാത്തിടത്തോളം കേരളത്തിലെ സമാധാന ജീവിതം പ്രതിസന്ധിയില്‍; എം എ ബേബി

ആര്‍ എസ് എസിന്റെ കൊലക്കത്തക്ക് ഒരു സഖാവ് കൂടെ ഇരയായെന്നും ആര്‍ എസ് എസ് ആയുധം താഴെ വെക്കാത്തിടത്തോളം കേരളത്തിലെ സമാധാനം പ്രതിസന്ധിയിലെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഹരിദാസിന്റെ മരണത്തില്‍ അനുശോചിച്ച് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘ആര്‍ എസ് എസിന്റെ കൊലക്കത്തിക്ക് ഒരു സഖാവ് കൂടെ ഇരയായി. മത്സ്യത്തൊഴിലാളി ആയ സഖാവ് ഹരിദാസ് ഇന്ന് രാവിലെ രക്തസാക്ഷിത്വം വരിച്ചു. ആര്‍എസ്എസ് ആയുധം താഴെ വയ്ക്കാത്തിടത്തോളം കേരളത്തിലെ സമാധാനജീവിതത്തിന് പ്രതിസന്ധിയാണ്. വര്‍ഗീയകലാപങ്ങളിലൂടെയും ഗാന്ധിജി അടക്കമുള്ളവരുടെ വധത്തിലൂടെയും രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ കൊലപാതകം ആണ് വഴിയെന്ന് പ്രഖ്യാപിച്ച സംഘടനയാണ് ആര്‍ എസ് എസ്. മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നതോടെ ആര്‍ എസ് എസ് നിരോധിക്കപ്പെട്ടു. അതിനുശേഷം ഈ മതതീവ്രവാദ സംഘടന രാഷ്ട്രീയ മുഖ്യധാരയില്‍ നിന്ന് പതിറ്റാണ്ടുകളോളം പുറത്തായിരുന്നു. അത്തരത്തില്‍ ആര്‍ എസ് എസിന് നേരെ ഒരു രാഷ്ട്രീയ അസ്പൃശ്യത ഉണ്ടായാലേ അവര്‍ കൊലക്കത്തി താഴെയിടൂ. അവരെ ചെറുക്കാനുള്ള ജനാധിപത്യ മാര്‍ഗം അതാണ്. ആര്‍ എസ്സ് എസ്സ് കേരളത്തില്‍ കൊലപ്പെടുത്തുന്ന 216 -ാമത്തെ സഖാവാണ് ഹരിദാസ്. സ:ഹരിദാസിന്റെ ഘാതകരേയും കൊലപതകത്തിന്റെ ആസൂത്രകരേയും നിയമത്തിനുമുന്നില്‍കൊണ്ടുവന്ന് തക്കശിക്ഷ ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സംസ്ഥാന ഗവണ്മെന്റ് കൈക്കൊള്ളുമെന്ന് ഉറപ്പാണ്. രക്തസാക്ഷി സഖാവ് ഹരിദാസിന് എന്റെ അന്ത്യാഭിവാദ്യങ്ങള്‍!’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News