കേരളരാഷ്ട്രീയത്തില്‍ മൂല്യവത്തായ ഒരു സംഭാവനയും നല്‍കാന്‍ ശേഷിയില്ലാത്ത ക്രിമിനല്‍ കൂട്ടമായി ആര്‍ എസ് എസ് അധപ്പതിച്ചിരിക്കുന്നു; തോമസ് ഐസക്

മുന്‍കൂട്ടി പരസ്യമായി പ്രഖ്യാപിച്ചാണ് ബിജെപി നേതൃത്വം ഈ കൊലപാതകം നടപ്പിലാക്കിയത് എന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണെന്ന് മുന്‍ മന്ത്രി ഡോ. ടി എം തോമസ് ഐസക്. കേരളരാഷ്ട്രീയത്തില്‍ മൂല്യവത്തായ ഒരു സംഭാവനയും നല്‍കാന്‍ ശേഷിയില്ലാത്ത ക്രിമിനല്‍ കൂട്ടമായി ആര്‍ എസ് എസ് അധപ്പതിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹരിദാസിന്റെ മരണത്തില്‍ അനുശോചിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്‌ററിലാണ് ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഒരു സിപിഐഎം പ്രവര്‍ത്തകനെക്കൂടി നമുക്ക് നഷ്ടമായിരിക്കുകയാണ്. തലശ്ശേരിയില്‍ സഖാവ് ഹരിദാസിനെ മൃഗീയമായാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘം കൊന്നു തള്ളിയത്. മത്സ്യബന്ധന തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട ഹരിദാസ്. കടലില്‍ നിന്നും മത്സ്യബന്ധനത്തിന് ശേഷം വീട്ടിലെത്തവേ പുലര്‍ച്ചെയാണ് പതിയിരുന്ന ആര്‍എസ്എസ് കൊലയാളി സംഘം സഖാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഹരിദാസിന്റെ ഒരു കാല്‍ പൂര്‍ണ്ണമായും വെട്ടി മാറ്റിയ കൊലയാളികള്‍ മഴുവും വാളും ഉപയോഗിച്ചാണ് അക്രമം നടത്തിയത്. സംസ്ഥാനത്ത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഏകപക്ഷീയമായ ആക്രമണം ആര്‍എസ്എസ് തുടരുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 6 വര്‍ഷം കഴിയുമ്പോഴേക്കും 16 സിപിഐ എം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയത്. മുന്‍കൂട്ടി പരസ്യമായി പ്രഖ്യാപിച്ചാണ് ബിജെപി നേതൃത്വം ഈ കൊലപാതകം നടപ്പിലാക്കിയത് എന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. കേരളരാഷ്ട്രീയത്തില്‍ മൂല്യവത്തായ ഒരു സംഭാവനയും നല്‍കാന്‍ ശേഷിയില്ലാത്ത ക്രിമിനല്‍ കൂട്ടമായി ആര്‍എസ്എസ് അധപ്പതിച്ചിരിക്കുന്നു. സംസ്ഥാനത്തെ കലാപഭൂമിയാക്കി മുതലെടുക്കാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരെ പൊതു സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണം. കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിരോധം തീര്‍ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here