ആര്‍എസ്എസ് -ബിജെപി അക്രമികള്‍ കൊലപ്പെടുത്തിയ സന്ദീപിന്റെ കുടുംബത്തിന് 2 കോടി രൂപ കൈമാറി

ആര്‍എസ്എസ് -ബിജെപി അക്രമികള്‍ കൊലപ്പെടുത്തിയ സിപിഐഎം നേതാവ് സന്ദീപിന്റെ കുടുംബത്തിന് 2 കോടി രൂപയുടെ സഹായ നിധി കൈമാറി സിപി ഐഎം നേതൃത്വം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദീപിന്റെ കുടുംബാംഗങ്ങളെ നേരില്‍ കാണാനെത്തി. കുടുംബത്തിന്റെ അത്താണി കൂടിയായിരുന്ന സന്ദീപ് തിരുവല്ല പെരിങ്ങര ലോക്കല്‍ സെക്രട്ടറിയായിരിക്കെയാണ് ആര്‍എസ്എസ് – ബിജെപി ആക്രമികളാല്‍ കൊല്ലപ്പെടുന്നത്.

ഇതോടെയാണ് ഭാര്യയും അനാഥമായ രണ്ട് കുട്ടികളും പ്രായമായ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന് സിപിഐഎം നേതൃത്വം കരുതലും ആശ്വാസവും പകര്‍ന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുടുംബത്തെ നേരില്‍ കാണാനെത്തി. സന്ദീപ് പ0നം നടത്തിയ തിരുവല്ല എസ്എന്‍ഡിപി ഹൈസ്‌കൂളിന് സമീപത്തെ വേദിയില്‍ വച്ച് കുടുംബത്തിന് പാര്‍ട്ടി നേതൃത്വം, സമാഹരിച്ച തുക കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News