വീണ്ടും അതിര്‍ത്തികള്‍ തുറന്ന് ഓസ്‌ട്രേലിയ

രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഓസ്ട്രേലിയ അന്താരാഷ്ട്ര അതിര്‍ത്തികള്‍ വീണ്ടും തുറന്നിരിക്കുകയാണ്. എയര്‍പോര്‍ട്ടിലെ സന്തോഷകരമായ കുടുംബ സംഗമങ്ങള്‍ കണ്ണുകളെ ഈറനണിയിക്കുന്നു. വിനോദസഞ്ചാരത്തിന് വീണ്ടും ഉത്തേജനം നല്കുന്നവയായി മാറുന്നു ഈ അതിര്‍ത്തി തുറക്കല്‍. കൊവിഡ് കാരണം 2020 മാര്‍ച്ചില്‍ അടച്ചു പൂട്ടിയ ശേഷം രാജ്യം ലോകത്തിലെ ഏറ്റവും കര്‍ശനമായ യാത്രാ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു . ഓസ്ട്രേലിയക്കാര്‍ക്കും മറ്റ് ചിലര്‍ക്കും കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ മടങ്ങാന്‍ അനുമതി ലഭിച്ചിരുന്നുവെങ്കിലും മിക്ക വിദേശികള്‍ക്കും കാത്തിരിക്കേണ്ടി വന്നു. വെസ്റ്റേണ്‍ ഓസ്ട്രേലിയ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും യാത്രക്കാര്‍ക്ക് പ്രവേശിക്കാം, അത് മാര്‍ച്ച് 3 വരെ അടച്ചിരിക്കും.

2019-ല്‍ ഓസ്ട്രേലിയയില്‍ ഏകദേശം 9.5 ദശലക്ഷം വിദേശ സന്ദര്‍ശകരുണ്ടായിരുന്നു. ആഭ്യന്തര യാത്രാ നിരോധനം ബാധിച്ച ടൂറിസം മേഖലയില്‍ ശക്തമായ തിരിച്ചുവരവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വാണിജ്യ, ടൂറിസം, നിക്ഷേപ മന്ത്രി ഡാന്‍ ടെഹാന്‍ പറഞ്ഞു. രാജ്യത്തിന്റെ കര്‍ശനമായ നടപടികള്‍ കുടുംബങ്ങളെ വേര്‍പെടുത്തുന്നതിനും ബിസിനസുകള്‍ സ്തംഭിപ്പിക്കുന്നതിനുമുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. എന്നാല്‍, വാക്‌സിനുകള്‍ ലഭ്യമാകുന്നതിന് മുമ്പ് നിരവധി മരണങ്ങള്‍ തടഞ്ഞതിന്റെ ബഹുമതിയും അതിനായിരുന്നു. ഓസ്ട്രേലിയയുടെ അതിര്‍ത്തികള്‍ വീണ്ടും തുറക്കുന്നത് ഒരു വലിയ നിമിഷമാണ്. ‘നമുക്ക് ആളുകളെ തിരികെ സ്വാഗതം ചെയ്യാന്‍ കഴിയും എന്നത് ഞങ്ങളുടെ മനോവീര്യം കൂട്ടുകയാണ്’, ഫെതര്‍ഡെയ്ല്‍ വൈല്‍ഡ് ലൈഫ് പാര്‍ക്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ചാഡ് സ്റ്റേപ്പിള്‍സ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News