കൊവിഡ് സമാശ്വാസ പദ്ധതിയുടെ കാലാവധി സർക്കാർ നീട്ടി

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൊവിഡ് 19 സമാശ്വാസ പദ്ധതി പ്രകാരം സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പിന്തുണാ പാക്കേജിന്റെ കാലാവധി മാർച്ച് 31 വരെ നീട്ടി. 2021 ജൂലൈയിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതിക്കു കീഴിൽ അഞ്ചുശതമാനം പലിശനിരക്കിൽ ആകെ 200 കോടി രൂപ കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യപരിരക്ഷാ വ്യവസായങ്ങൾക്ക് പ്രത്യേക വായ്പകളും സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് മൃദുവായ്പകളുമായി അനുവദിക്കുമെന്ന് കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News