62ാം വയസ്സില്‍ അഗസ്ത്യകൂടം കീഴടക്കിയ നാഗരത്‌നമ്മ പൊളിയാണ്

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടിയായ അഗസ്ത്യാര്‍കൂടം കീഴടക്കി 62ാം വയസ്സില്‍ സാഹസികത തീര്‍ത്തിരിക്കുകയാണ് നാഗരത്‌നമ്മ. കീഴ്ക്കാംതൂക്കായ പാറകളിലൂടെ കയറില്‍ പിടിച്ച് നിഷ്പ്രയാസം കയറ്റം പൂര്‍ത്തിയാക്കിയ നാഗരത്‌നമ്മയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മകനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ബംഗളൂരു സ്വദേശിയായ നാഗരത്‌നമ്മ ട്രെക്കിംഗ് പൂര്‍ത്തിയാക്കിയത്. സഹ്യാദ്രി പര്‍വതനിരകളിലെ ഏറ്റവും ഉയര്‍ന്നതും കഠിനവുമായ ഹൈക്കിംഗ് കൊടുമുടികളില്‍ ഒന്നാണ് ഇത്. കര്‍ണാടകയ്ക്ക് പുറത്തുള്ള അവരുടെ ആദ്യ യാത്രയായിരുന്നു ഇത്.

വിവാഹത്തിന് ശേഷം കഴിഞ്ഞ 40 വര്‍ഷമായി താന്‍ കുടുംബ ഉത്തരവാദിത്തങ്ങളുടെ തിരക്കിലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഇപ്പോള്‍, മക്കളെല്ലാം വളര്‍ന്ന് സ്ഥിരതാമസമാക്കിയതിനാല്‍ സ്വപ്നങ്ങള്‍ പിന്തുടരാനാകും. ഈ ഉത്സാഹത്തിനും ഊര്‍ജത്തിനും ഒപ്പത്തിനൊപ്പമെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. ആ കയറ്റം കണ്ട എല്ലാവര്‍ക്കും അത് ഏറ്റവും പ്രചോദിപ്പിക്കുന്നതും സന്തോഷകരവുമായ അനുഭവങ്ങളിലൊന്നായിരുന്നു. ചെറുപ്പക്കാരെ പോലും അസൂയപ്പെടുത്തിക്കൊണ്ടാണ് നാഗരത്‌നമ്മ ജീവിതം അടിച്ചു പൊളിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News