യാത്രക്കാരുടെ പ്രവേശന നിയന്ത്രണങ്ങൾ നീക്കി കുവൈത്ത്

കൊവിഡ്‌ പശ്ചാത്തലത്തിൽ കുവൈറ്റിൽ യാത്രക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശന നിയന്ത്രണങ്ങൾ നീക്കി.

നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം ഇരുപത്തി മുവ്വായിരം യാത്രക്കാരാണ് കുവൈത്ത്‌ അന്തർ ദേശീയ വിമാനതാവളം വഴി യാത്ര ചെയ്തത്‌ .

210 വിമാനങ്ങളിലായാണ് ഇത്രയും പേർ യാത്ര ചെയ്തത്‌. ഇതിൽ 13,000 പേർ രാജ്യത്ത്‌ നിന്ന് പുറത്തേക്കും 10,000 പേർ കുവൈത്തിലേക്കുമാണ് യാത്ര ചെയ്തത്‌. വാക്‌സിൻ എടുക്കാത്ത എല്ലാ യാത്രക്കാർക്കും രാജ്യത്തേക്ക്‌ പ്രവേശനം അനുവദിക്കാനുള്ള മന്ത്രിസഭ തീരുമാനം ഇന്നലെ മുതലാണു നടപ്പിലായത്‌.

അതേസമയം, യാത്രാ നിയന്ത്രണങ്ങൾ ഇല്ലാതയതോടെ കുവൈത്ത്‌ വിമാനത്താവളത്തിൽ നിന്ന് സർവ്വീസ്‌ നടത്തുന്ന വിമാനങ്ങളുടെ എണ്ണം ഉടൻ തന്നെ വർധിപ്പിക്കുമെന്നാണ് കരുതുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News