പുതുക്കിയ അക്രഡിറ്റേഷന്‍ ചട്ടങ്ങള്‍ റദ്ദാക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) പുറത്തിറക്കിയ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുതുക്കിയ അക്രഡിറ്റേഷന്‍ ചട്ടങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പി ഐ ബി ക്ക് കത്തയച്ചു. ഒരു മാധ്യമപ്രവര്‍ത്തകന്റെ അക്രഡിറ്റേഷന്‍ പിന്‍വലിക്കാനുള്ള പല വ്യവസ്ഥകളും ഏകപക്ഷീയവും നിയമാനുസൃതമായ നടപടിക്രമങ്ങളിലൂടെയല്ലാത്തതുമാണെന്നും ഗില്‍ഡ് പറഞ്ഞു.

ചട്ടങ്ങള്‍ പുതുക്കിയത് മാധ്യമങ്ങളുമായോ അനുബന്ധ സംഘടനകളോടോ ആലോചിച്ചിട്ടല്ല. പുതിയ ചട്ടങ്ങള്‍ക്ക് വ്യക്തതയില്ലെന്നും നിര്‍ദേശങ്ങള്‍ അപര്യാപ്തമാണെന്നും ഗില്‍ഡ് ചൂണ്ടികാണിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കു മേല്‍ കഠിനമായ വ്യവസ്ഥകള്‍ ചുമത്തി വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനെ പൊലീസിന്റെ അധീനതയില്‍ കൊണ്ടുവന്നു മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകാന്‍ ഇത്തരം ചട്ടങ്ങള്‍ കാരണമാകുമെന്നും ഗില്‍ഡ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ മൗലിക അവകാശങ്ങളെ തടയാനും , വിയോജിക്കുന്നവരെ ഉപദ്രവിക്കാനും പുതുക്കിയ ചട്ടങ്ങള്‍ കാരണമായേക്കും. പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം ഒരിക്കല്‍ അക്രെഡിറ്റേഷന്‍ നിരസിക്കപ്പെട്ടാല്‍ അപ്പീല്‍ നല്‍കാന്‍ പോലും കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും ഗില്‍ഡ് വ്യക്തമാക്കി.

നിരവധി മാധ്യമ സംഘടനകളും പുതുക്കിയ ചട്ടങ്ങള്‍ക്കെതിരെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News