ഹരിദാസിന്റെ കൊലപാതകം; 4 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിങ്കളാഴ്ച പുലര്‍ച്ചെ ആര്‍എസ്എസ് സംഘം വീടിനുമുന്നിലിട്ട് അരുംകൊല ചെയ്ത സിപിഐ എം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലിലെ കൊരമ്പില്‍ താഴെക്കുനിയില്‍ ശ്രീമുത്തപ്പന്‍ വീട്ടില്‍ ഹരിദാസന്റെ കൊലപാതകത്തില്‍ 4 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. വിമിന്‍, അമല്‍, സുമേഷ് , ലീജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ലിജേഷ് ബിജെപി മണ്ഡലംപ്രസിഡന്‍റാണ്. ഗൂഢാലോചന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.‍

മീന്‍പിടിത്തത്തൊഴിലാളിയായ ഹരിദാസന്‍ ജോലികഴിഞ്ഞ് തിങ്കള്‍ പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലെത്തി ഭാര്യയുടെ കൈയില്‍ മീന്‍ നല്‍കി മുറ്റത്ത് കൈകഴുകുന്നതിനിടെയായിരുന്നു ആക്രമണം. വീടിന് സമീപം ബൈക്കുകളിലെത്തി പതിയിരുന്ന സംഘം ചാടിവീണ് വടിവാളും മഴുവും കൊണ്ട് തലങ്ങും വിലങ്ങും വെട്ടി. ഇടതുകാല്‍ വെട്ടിമാറ്റി വലിച്ചെറിഞ്ഞു. മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ പറ്റാത്തവിധം വീണ്ടും വീണ്ടും വെട്ടി. മരണം ഉറപ്പുവരുത്തിയ ശേഷമാണ് അക്രമികള്‍ സ്ഥലംവിട്ടത്. ഉടന്‍തന്നെ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here