‘കൊന്നു കളഞ്ഞിട്ടും തോറ്റു പോകാത്ത ധീരതയാണ് ധീരജ്’; ഇന്ന് ധീരജിന്റെ 22ാം പിറന്നാള്‍

ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരുംകൊല ചെയ്ത ധീരജിന്റെ 22-ാം ജന്മദിനമായ ഇന്ന് എസ്.എഫ്.ഐ അനുസ്മരണദിനമായി ആചരിക്കും. ‘കൊന്നു കളഞ്ഞിട്ടും തോറ്റു പോകാത്ത ധീരതയാണ് ധീരജ്’ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് ജില്ലയിലെ 14 ഏരിയാ കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിക്കുക.

രാവിലെ പത്ത് മണിയോടെ ഇടുക്കി എഞ്ചിനീയറിംഗ് കോളജിന് മുന്നില്‍ നടക്കുന്ന അനുസ്മരണസമ്മേളനം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവാണ് ഉദ്ഘാടനം ചെയ്യുന്നത്. സഹപാഠികളും അധ്യാപകരും ധീരജിന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കും. ധീരജിന്റെ പിതാവ് രചിച്ച മൂന്ന് കവിതകള്‍ കൂട്ടുകാര്‍ ഈണം നല്‍കി ക്യാമ്പസില്‍ അവതരിപ്പിക്കും. ധീരജിന്റെ ജന്‍മദിനത്തോടനുബന്ധിച്ച് ഇന്നലെ ഇടുക്കി അമല്‍ജ്യോതി സ്പെഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് എസ്.എഫ്.ഐ ഭക്ഷണിതരണവും നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News