തെരഞ്ഞെടുപ്പ് ചൂടില്‍ ഉത്തര്‍പ്രദേശ്; നാലാം ഘട്ട വോട്ടെടുപ്പ് നാളെ

ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട വോട്ടെടുപ്പ് നാളെ. 9 ജില്ലകളിലെ 60 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ലഖിംപൂര്‍ ഖേരി, ഉന്നവോ, റായ്ബരേലി ഉള്‍പ്പെടെയുള്ള നിര്‍ണായക മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്..

403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി 172 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞു. നാളെ നടക്കുന്ന നാലാം ഘട്ടത്തില്‍ 9 ജില്ലകളിലെ 60 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കും.. പിലിഭിത്, ലഖിംപൂര്‍ ഖേരി, സീതാപൂര്‍, ഹര്‍ദോയ്, ലഖ്നൗ, ഉന്നാവോ, റായ്ബറേലി, ഫത്തേപൂര്‍, ബന്ദ എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

624 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ബിജെപി 57 സീറ്റിലും സഖ്യകക്ഷിയായ അപ്നാദള്‍ (എസ്) മൂന്ന് സീറ്റിലും മത്സരിക്കുനുണ്ട്.ബിഎസ്പിയും കോണ്‍ഗ്രസും 60 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. സമാജ്വാദി പാര്‍ട്ടി 58 നീറ്റുകളിലാണ് മത്സരിക്കുന്നത്.2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 51 സീറ്റുകളും ബിജെപി നേടിയിരുന്നു. ഒരു സീറ്റ് സഖ്യകക്ഷിയായ അപ്നാ ദളിന് (എസ്) നും ലഭിച്ചു.

സമാജ്വാദി പാര്‍ട്ടിക്ക് നാല് സീറ്റും കോണ്‍ഗ്രസും ബഹുജന്‍ സമാജ് പാര്‍ട്ടിയും രണ്ട് സീറ്റ് വീതവും നേടിയിരുന്നു. കഴിഞ്ഞ തവണ ബി ജെ പി തുത്തുവാരിയ മേഖലയാണെങ്കിലും ലഖിംപൂര്‍ കര്‍ഷക കൊലപാതകം അടക്കമുളള വിഷയങ്ങള്‍ ബി ജെ പി വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News