മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി രാഷ്ട്രീയകക്ഷികള്‍

തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ മണിപ്പൂരില്‍ രാഷ്ട്രീയ കക്ഷികളുടെ പ്രചരണങ്ങള്‍ ശക്തമാകുകയാണ്.. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മണിപ്പൂരില്‍ ഭരണതുടര്‍ച്ചയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. മണിപ്പൂരിന്റെ ഭൂമിശാസ്ത്രം പോലുമറിയാത്ത പാര്‍ട്ടിയാണ് ബിജെപി യെന്ന് ആരോപിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണം.

രണ്ടു ഘട്ടങ്ങളായി നടക്കുന്ന മണിപ്പൂര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള പരസ്യ പോര് രൂക്ഷമാവുകയാണ്. നിലവില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ഗാന്ധി രംഗത്തെത്തി… മണിപ്പൂരില്‍ സ്വേച്ഛാധിപത്യത്തിന്റെ പാത തിരഞ്ഞെടുത്താണ് ബിജെപി അധികാരത്തിലെത്തിയതെന്നും. മണിപ്പൂരിന്റെ ഭൂമിശാസ്ത്രം ബിജെപിക്ക് അറിയില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ഇന്ത്യയിലെ വൈവിധ്യങ്ങള്‍ അംഗീകരിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറല്ലെന്നും രാഹുല്‍ഗാന്ധി കൂട്ടി ചേര്‍ത്തു. അതെ സമയം കോണ്‍ഗ്രസിനെതിരെ തിരിച്ചടിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി രംഗത്തെത്തി. ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവി തീരുമാനിക്കാന്‍ ഉള്ളതല്ല മറിച്ച് മണിപ്പൂരിനെ ഭാവി നിശ്ചയിക്കാന്‍ ഉള്ളതാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.

2017ല്‍ ഏറ്റവും വലിയ കക്ഷിയായിട്ടും കോണ്‍ഗ്രസിന് ഭരണം കിട്ടാത്ത സംസ്ഥാനമാണ് മണിപ്പൂര്‍. കോണ്‍ഗ്രസ് 28 ഉം ബി.ജെ.പി 21 ഉം സീറ്റുകള്‍ നേടിയപ്പോള്‍ എന്‍.പി.പി, എന്‍.പി.എഫ്, തുടങ്ങിയ പ്രാദേശിക കക്ഷികളുടെയും എല്‍.ജെ.പിയുടെയും പിന്തുണയോടെ ബി.ജെ.പി ഭരണത്തിലെത്തുകയായിരുന്നു. മണിപ്പൂരില്‍ ഭരണം ഉറപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശക്തമായ പ്രചരണങ്ങളാണ് തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News