തിരുവനന്തപുരത്ത് വാഴത്തോട്ടത്തില്‍ മൂര്‍ഖന്‍ പാമ്പും വിരിയാറായ മുപ്പത് മുട്ടകളും; പിന്നീട് സംഭവിച്ചത്

തിരുവനന്തപുരം നേമത്തിന് സമീപം കല്ലിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പകലൂര്‍ വാര്‍ഡ് അംഗം സുരേഷ് കുമാറിന്റെ വാഴത്തോട്ടത്തില്‍ കഴിഞ്ഞ ദിവസം മൂര്‍ഖന്‍ പാമ്പിനെയും വിരിയാറായ മുപ്പത് മുട്ടകളെയും കണ്ടെത്തി.

സുരേഷ് കുമാറിന്റെ വീടിന് മുന്നിലെ വാഴത്തോട്ടത്തിലാണ് മൂര്‍ഖനെ മുട്ടകള്‍ സഹിതം കണ്ടെത്തിയത്. വിരിയാറായ മുപ്പത് മുട്ടകള്‍ സഹിതം മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.

ഇന്നലെ രാവിലെ 10 മണിയോടെ മൂര്‍ഖന്‍ ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് മുട്ടകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അടുത്തുള്ള വനം വകുപ്പ് കോഓര്‍ഡിനേറ്റര്‍ പാരൂര്‍ക്കുഴി സുധീഷിനെ വിവരം അറിയിച്ചു.

അദ്ദേഹം വനം വകുപ്പുമായി ബന്ധപ്പെട്ട ശേഷം മൂര്‍ഖനെ പിടികൂടി. തുടര്‍ന്ന് മുട്ടകള്‍ മാളത്തില്‍ നിന്ന് എടുത്തുമാറ്റി. ഉച്ചയോടെ ഇവ രണ്ടും സുരക്ഷിതമായി വനം വകുപ്പിന് കൈമാറുകയായിരുന്നു.

പുലിപ്പുറക്കോണത്ത് റോഡിനോട് ചേര്‍ന്നുള്ള വാഴത്തോട്ടത്തില്‍ പണിയെടുത്തിരുന്നവരാണ് ഇതിന് ആദ്യം കണ്ടത്. കഴിഞ്ഞ ദിവസവും ഇവര്‍ മൂര്‍ഖനെ കണ്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News