ഗവർണർക്ക് പുതിയ ബെൻസ് കാർ വേണമെന്ന് ആവശ്യം

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് പുതിയ ബെൻസ് കാർ വാങ്ങാൻ ശുപാർശ. രാജ്ഭവൻ ഈ കാര്യം രേഖാമൂലം സർക്കാരിനോട് ആവശ്യപ്പെട്ടു.

85 ലക്ഷം രൂപ ഇതിനായി അനുവദിക്കണമെന്നാണ് ആവശ്യം. വി വി ഐ പി പ്രോട്ടോക്കോൾ പ്രകാരം ഒരു ലക്ഷം കി.മീ കഴിഞ്ഞാൽ വാഹനം മാറ്റണമെന്നും രേഖയിൽ പറയുന്നു.

നിലവിലെ വാഹനം ഒന്നര ലക്ഷം കിലോമീറ്റർ പിന്നിട്ടു.ഇത് പ്രകാരമാണ് രാജ്ഭവൻ സർക്കാരിന് നിർദേശം നൽകിയത്.മേഴ്‌സിഡസ് ബെൻസാണ് കേരള ഗവർണറുടെ ഔദ്യോഗിക വാഹനം.നികുതി ഉൾപ്പടെ 85 ലക്ഷം രൂപയാണ് വാഹനത്തിന്റെ ചെലവ് കണക്കാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News