നദാലിന് പിന്‍ഗാമിയായി പതിനെട്ടുകാരന്‍ കാല്‍ലോസ്

റാഫയ്ക്ക് ശേഷം സ്‌പെയിനില്‍ നിന്നാര് എന്ന ആശങ്ക ടെന്നീസ് പ്രേമികള്‍ക്ക് വേണ്ട. 18കാരന്‍ കാര്‍ലോസ് അല്‍ക്കാറസിനെ റാഫേല്‍ നദാലിന്റെ പിന്‍ഗാമിയായാണ് ടെന്നീസ് ലോകം കാണുന്നത്.

കാര്‍ലോസ് അല്‍ക്കാറസ് ഗാര്‍ഫിയക്ക് 19 വയസ് ആകാന്‍ ഇനി 3 മാസം കൂടി കഴിയണം. എങ്കിലും ഈ കൌമാരപ്രായക്കാരന്‍ ഇപ്പഴേ ടെന്നീസ് പ്രേമികളുടെ നോട്ടപ്പുള്ളിയാണ്. റിയോ ഓപ്പണിലെ കിരീട നേട്ടത്തോടെ എ.ടി.പി 500 മാസ്റ്റേഴ്‌സ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും അല്‍ക്കാറസ് സ്വന്തമാക്കി.ഇക്കഴിഞ്ഞ യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതാണ് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റ് കരിയറിലെ മികച്ച നേട്ടം.

ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും അല്‍ക്കാറസ് മൂന്നാം റൌണ്ടില്‍ കടന്നിരുന്നു. വിമ്പിള്‍ഡണില്‍ രണ്ടാം റൌണ്ടിലെത്തിയും സ്പാനിഷ് താരം ടെന്നീസ് പ്രേമികളുടെ ശ്രദ്ധ നേടി. ഇക്കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ നടന്ന നെക്സ്റ്റ് ജനറേഷന്‍ എ.ടി.പി ഫൈനല്‍സില്‍ കിരീടം അല്‍ക്കാറസിനായിരുന്നു. ആക്രമണാത്മക ടെന്നീസാണ് അല്‍ക്കാറസിന്റെ പ്രത്യകത. ശക്തമായ സെര്‍വുകളിലൂടെ ബാക്ക് ഹാന്‍ഡ്, ഫോര്‍ ഹാന്‍ഡ് ഷോട്ടുകളിലൂടെയും എതിരാളികളെ വിറപ്പിക്കാന്‍ ഈ സ്പാനിഷ് താരത്തിന് കഴിവുണ്ട്.

കരിയറിന്റെ അവസാന ഘട്ടത്തിലുള്ള നദാല്‍ – ദ്യോക്കോ – ഫെഡറര്‍ ത്രയങ്ങള്‍ക്ക് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ ഉള്‍പ്പെടെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഈ കൌമാരതാരത്തിന് സാധിക്കും. പ്രശസ്ത പരിശീലകനായ യുവാന്‍ കാര്‍ലോസ് ഫെരീരോയാണ് കാര്‍ലോസ് അല്‍ക്കാറസിന്റെ പരിശീലകന്‍: അവശേഷിക്കുന്ന മൂന്ന് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളിലും പോരാട്ടവീര്യത്തോടെ അല്‍ക്കാറസ് എത്തുമ്പോള്‍ മുന്‍ നിര താരങ്ങള്‍ക്ക് കിരീട നേട്ടം അത്ര എളുപ്പമാകില്ലെന്ന് തീര്‍ച്ച.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News