ബ്ലാസ്റ്റേഴ്സിനെ അപമാനിച്ചു ; ജിങ്കന് മാപ്പ് നൽകാതെ ആരാധകർ

ബ്ലാസ്റ്റേഴ്സിൽ ഏറ്റവും അധികം ആരാധകരുള്ള താരമായ ജിങ്കൻ ആരാധക മനസിൽ വെറുക്കപ്പെട്ടവനായത് ഒരൊറ്റ പരാമർശം കൊണ്ടാണ്.ബ്ലാസ്റ്റേഴ്സിനെ അപമാനിച്ച പരാമർശത്തിൽ ജിങ്കൻ മാപ്പ് പറഞ്ഞെങ്കിലും മാപ്പ് നൽകാൻ ആരാധകർ തയ്യാറല്ല.

ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷമായിരുന്നു എ.ടി.കെ താരമായ സന്ദേശ് ജിങ്കന്റെ സെക്സിസ്റ്റ് പരാമർശം. ഇത്രയും സമയം കളിച്ചത് പെൺകുട്ടികൾക്കൊപ്പമായിരുന്നുവെന്ന ജിങ്കന്റെ വിവാദ പരാമർശത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അതിരൂക്ഷ വിമർശനമാണ് ഉയർന്നുവന്നത്.

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പുറമെ ഫുട്ബോൾ പ്രേമികൾ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ സംഭവത്തിൽ ജിങ്കൻ മാപ്പ് പറഞ്ഞു. പക്ഷെ സെക്സിസ്റ്റ് പരാമർശം നടത്തിയ ശേഷമുള്ള ജിങ്കന്റെ മാപ്പ് കൊണ്ട് കാര്യമില്ലെന്നാണ് ആരാധകരുടെ നിലപാട്.

6 വർഷത്തെ കരിയറിൽ ബ്ലാസ്റ്റേഴ്സിനൊപ്പം 75 മത്സരങ്ങൾ ജിങ്കൻ കളിച്ചിട്ടുണ്ട്. പ്രതിരോധത്തിലെ കുന്തമുനയായ താരം ബ്ലാസ്റ്റേഴ്സിനൊപ്പം 2 തവണ റണ്ണേഴ്സപ്പായിരുന്നു. താരത്തോടുള്ള ആദരവ് എന്ന നിലയിൽ ബ്ലാസ്റ്റേഴ്സ് റിട്ടയർ ചെയ്ത 21-ാം നമ്പർ ജഴ്സി വിവാദ പരാമർശം കണക്കിലെടുത്ത് തിരികെ എത്തിക്കണമെന്ന ആവശ്യവുമായി ആരാധകർ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.

ബ്രിങ് ബാക്ക് – 21 എന്ന ഹാഷ് ടാഗ് ഉപയോഗിച്ചൊരു ക്യാമ്പയിൻ ട്വിറ്ററിൽ ആരാധകർ നടത്തുന്നുണ്ട്. അതേസമയം ക്ലബ്ബ് ജിങ്കന്റെ നിരുത്തരവാദപരമായ പ്രസ്താവനയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News