ദിലീപിൻ്റെ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും. 1.45 ന് ജസ്റ്റിസ് കൗസർ ഇടപ്പഗത്തിൻ്റെ ബഞ്ച് കേസ് പരിഗണിക്കും.

കേസില്‍ വിചാരണ നീട്ടാനാണ് പ്രോസിക്യൂഷന്‍റെ ശ്രമമെന്നാണ് ദിലീപിൻ്റെ ആരോപണം . ഇപ്പോള്‍ നടക്കുന്നത് തുടരന്വേഷണമല്ല,പുനരന്വേഷണമാണെന്നും, പ്രോസിക്യൂഷന്‍ ഇല്ലാക്കഥകള്‍ സൃഷ്ടിക്കുകയാണെന്നും ദിലീപ് വാദിച്ചിരുന്നു.

എന്നാൽ, കേസില്‍ അന്വേഷണം മുന്നോട്ട് പോകുന്നതിൽ ദിലീപ് തടസ്സം നിൽക്കുന്നത് എന്തിനെന്നായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം.

കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെടാൻ ദിലീപിന് അവകാശമില്ലന്ന് ഹർജിയിൽ കക്ഷി ചേർന്ന ഇരയായ നടിയും ചൂണ്ടിക്കാട്ടിയിരുന്നു. അതേ സമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിൻ്റെ സഹോദരൻ അനൂപ് ചോദ്യം ചെയ്യലിനായി കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News