ലോകായുക്തയുടെ ഒരധികാരവും എടുത്തു കളഞ്ഞിട്ടില്ല; മന്ത്രി പി രാജീവ്

ലോകായുക്തയുടെ ഒരു അധികാര അവകാശങ്ങളും സര്‍ക്കാര്‍ കവര്‍ന്നെടുത്തിട്ടില്ലെന്ന് മന്ത്രി പി.രാജീവ്.ലോക്പാല്‍ നിയമവുമായി താരതമ്യപ്പെടുത്തിയ ശേഷമാണ് ഭേതഗതി. രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ക്ക് അനുസൃതമായിട്ടാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തി.

അതേസമയം, അഴിമതിയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനെന്ന് മന്ത്രി . അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന സംസ്ഥാനമാണ് കേരളം. അഴിമതി രാജ്യത്ത് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും പി രാജീവ് പറഞ്ഞു. അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരിനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News