പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 14 കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍

പതിനാലുകാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

ഒന്‍പത് ദിവസം മുന്‍പ് കാണാതായ പതിനാലുകാരിയുടെ മൃതദേഹം ദില്ലി നരേല പ്രദേശത്തുവച്ചാണ് കണ്ടെത്തിയത്. ചാക്കില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഫെബ്രുവരി 15 ന് പെണ്‍കുട്ടിയയുടെ കുടുംബം 14കാരിയൈ കാണാതായതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഒരു കടയുടമയാണ് മൃതദേഹത്തെക്കുറിച്ച് അറിയിച്ചത്.

തന്റെ കടയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയും തന്റെ തൊഴിലാളികളില്‍ ഒരാളെ കാണാനില്ലെന്ന് പരാതിപ്പെടുകയും ചെയ്തു. കടയുടമ ഝാന്‍സിയിലായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതികളിലൊരാളെ നരേലയിലെ സന്നോത്ത് ഗ്രാമത്തില്‍നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel