കുളിമുറിയിലെ ഹീറ്ററില്‍ നിന്ന് വാതകം ശ്വസിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

കുളിമുറിയിലെ ഹീറ്ററില്‍ നിന്ന് വാതകം ശ്വസിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡില്‍ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തില്‍ ഒരാളായ സത്ദേവ് ആണ് മരിച്ചത്. ഹോട്ടലിലെ കുളിമുറിയിലെ ഹീറ്ററില്‍ നിന്ന് വാതകം ശ്വസിച്ചാണ് സത്‌ദേവ് മരിച്ചത്.

സംഭവത്തില്‍ ഹോട്ടല്‍ ഉടമയ്ക്കെതിരെയും മാനേജര്‍ക്കെതിരെയും കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഫെബ്രുവരി 14ന് ഡെറാഢൂണില്‍ എത്തിയ രാജസ്ഥാന്‍ സ്വദേശികളായ സുഹൃത്തുക്കള്‍ മുസൂറി, രുദ്രപ്രയാഗ്, സോനപ്രയാഗ്, റിഷികേശ്, ഹരിദ്വാര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് ഫെബ്രുവരി 19നാണ് ഗുരുഗ്രാമിലെ ഹോട്ടലില്‍ തിരിച്ചെത്തിയത്.

പങ്കജും രണ്ടും സുഹൃത്തുക്കളും കൂടി ഹോട്ടലില്‍ ഒരു മുറി ബുക്ക് ചെയ്തിരുന്നു. മുറിയിലെത്തിയതിന് പിന്നാലെ കുളിമുറിയില്‍ പോയ സത്ദേവ് 25 മിനിറ്റ് കഴിഞ്ഞിട്ടും വരാത്തതിനെ തുടര്‍ന്ന് വിളിച്ച് നോക്കിയപ്പോള്‍ ഒരു മറുപടിയും ലഭിച്ചില്ല. തുടര്‍ന്ന് പങ്കജ് ഹോട്ടല്‍ മാനേജരെ ബന്ധപ്പെട്ടു. വാതില്‍ തകര്‍ത്ത് അകത്ത് കയറയിപ്പോള്‍ സത്ദേവിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

ഹോട്ടല്‍ മാനേജരുടെയും ഉടമയുടെയും അശ്രദ്ധ മൂലമാണ് മരണം സംഭവിച്ചത്. അവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പങ്കജ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സുഹൃത്തിന്റെ മരണത്തിന് ഹോട്ടല്‍ അധികൃതരാണ് കാരണക്കാരെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സുഹൃത്ത് പങ്കജ് കുമാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗ്യാസ് ശ്വസിച്ചാണ് സുഹൃത്ത് മരിച്ചതെന്നാണ് പങ്കജ് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel