ആർഎസ്എസ് ബിജെപി ക്രിമിനലുകൾ അരുംകൊല ചെയ്‌ത സിപിഐഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാർ കുടുംബ സഹായ ഫണ്ട് കുംടുംബത്തിന് കൈമാറി. ചാത്തങ്കരിയിൽ നടന്ന ചടങ്ങിൽ വെച്ച് സന്ദീപിന്റെ ഭാര്യ സുനിതയ്‌ക്കാണ് തുക കൈമാറിയത്. രണ്ട് കോടി രൂപയാണ് കുടുംബത്തിനായി പാർട്ടി സമാഹരിച്ചത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദീപിന്റെ 6 മാസം പ്രായമുള്ള ഇസക്കുട്ടിയെ ചേർത്ത് പിടിച്ചുള്ള ഫോട്ടോ കാണുമ്പോൾ ഏതൊരു മലയാളിയ്ക്കും മനസിലാകും സന്ദീപിന്റെ കുടുംബത്തിനെ ഒരിക്കലും പാർട്ടി കൈവിടില്ല എന്നത്. അതിന്റെ തെളിവാണ് ഈ ചിത്രം.
കൊഴിഞ്ഞു പോയ ജീവന് പകരമാവില്ലെന്നറിയാം. കുടുംബത്തിൻ്റെ അത്താണി കൂടിയായിരുന്ന സന്ദീപ് തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറിയായിരിക്കെയാണ് ആർഎസ്എസ് – ബിജെപി ആക്രമികളാൽ കൊല്ലപ്പെടുന്നത്. ഇതോടെയാണ് ഭാര്യയും അനാഥമായ
രണ്ട് കുട്ടികളും പ്രായമായ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന് സിപിഐഎം നേതൃത്വം കരുതലും ആശ്വാസവും പകർന്നത്.
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുടുംബത്തെ നേരിൽ കാണാനെത്തി. സന്ദീപ് പഠനം നടത്തിയ തിരുവല്ല എസ്എൻഡിപി ഹൈസ്കൂളിന് സമീപത്തെ വേദിയിൽ വച്ചാണ് കുടുംബത്തിന് പാർട്ടി നേതൃത്വം സമാഹരിച്ച തുക കൈമാറിയത്.
ജനുവരി മാസത്തിൽ നടത്തിയ കുടുംബ സഹായ നിധിയിലേക്ക് പെരിങ്ങര പഞ്ചായത്തില്‍ നിന്നും മറ്റ് ജില്ലകളിൽ നിന്നെല്ലാമായി മികച്ച പ്രതികരണമാണ് ലഭിച്ചത്.കുടുംബത്തിന് സ്ഥിരവരുമാനമെന്ന നിലയിൽ ഭാര്യ സുനിതയ്ക്ക് സിപിഐഎം നിയന്ത്രണത്തിലുള്ള അധ്യാപക സഹകരണ സംഘത്തില്‍ ക്ലാര്‍ക്കായി അടുത്തിടെ നിയമനവും നൽകിയിരുന്നു. ഡിസംബര്‍ രണ്ടിന് രാത്രിയാണ് സന്ദീപ് കൊല ചെയ്യപ്പെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.