12-ാമത് സൻസദ് രത്ന പുരസ്ക്കാരം കെ കെ രാ​ഗേഷിന്

മികച്ച പാർലമെന്റേറിയൻമാർക്ക് നൽകുന്ന 12-ാമത് സൻസദ് രത്ന പുരസ്ക്കാരം കെ കെ രാ​ഗേഷിന്. കഴിഞ്ഞ കാലയളവിൽ സഭയിൽ മികച്ച പ്രവർത്തനം നടത്തിയവരെയാണ് പുരസ്ക്കാരത്തിനായി പരി​ഗണിക്കുക.

എട്ട് ലോക്സഭാ എം പിമാരും മൂന്ന് രാജ്യ സഭാ എം പിമാരുമാണ് ഇത്തവണ പുരസ്ക്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. നാല് സ്റ്റാൻഡിംഗ് കമ്മിറ്റികളും രണ്ട് മുതിർന്ന നേതാക്കളും പ്രത്യേക അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

സഭയിലെ ഹാജർ, സംവാദങ്ങൾ, ചോദ്യങ്ങൾ, പ്രൈവറ്റ് മെമ്പേഴ്സ് ബിൽ എന്നിങ്ങനെ എല്ലാ വിഭാ​ഗങ്ങളിലും ദേശീയ ശരാശരിയിലും ഉയർന്ന പ്രകടനമാണ് കെ കെ രാ​ഗേഷിനുള്ളത്. 2015 ഏപ്രിലിലാണ് അ​ദ്ദേഹം എം പിയായി തെരഞ്ഞെടുക്കപ്പെട്ട് രാജ്യസഭയിലെത്തുന്നത്. മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ നിർദ്ദേശ പ്രകാരമാണ് സൻസദ് രത്‌ന അവാർഡ് ഏർപ്പെടുത്തുന്നത്.

ആദ്യ അവാർഡ് 2010 ൽ ചെന്നൈയിൽ വെച്ച് അദ്ദേഹം തന്നെ വിതരണം ചെയ്തു. ഇതുവരെ 75 മികച്ച പാർലമെന്റ് അംഗങ്ങളെ ഇത്തരത്തിൽ ആദരിച്ചിട്ടുണ്ട്. അവാർഡ് ദാന ചടങ്ങ് മാർച്ച് 26 ശനിയാഴ്ച ദില്ലിയിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News