ഗുർമീത് റാം റഹീമിന് ഇസഡ് പ്ലസ് സുരക്ഷ

ദേര സച്ചാ സൗധ തലവൻ ഗുർമീത് റാം റഹീമിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകും. ഗുർമീതിന് നേരെ ആക്രമണമുണ്ടാകാൻ സാധ്യത ഉണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് സുരക്ഷ.

ജയിലിൽ ആയിരുന്ന ഗുർമീത് ഈ മാസം ഏഴിനാണ് പരോളിൽ പുറത്തിറങ്ങിയത്. പത്രപ്രവർത്തകൻ രാമചന്ദ്ര ഛത്രപതിയുടെ കൊലപാതകം, രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്തു എന്നീ കേസുകളില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച പ്രതിയാണ് ഗുര്‍മീത് റാം റഹീം.

പരോളിലിറങ്ങിയ ഗുർമീതിന് ഖാലിസ്ഥാന്‍വാദികളുടെ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഫെബ്രുവരി 27 വരെയാണ് ഗുര്‍മീതിന് പരോള്‍ ലഭിച്ചത്. ഹരിയാന സർക്കാരാണ് ഗുര്‍മീതിന് സുരക്ഷ നൽകാൻ തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here