കലാപങ്ങൾ ഇല്ലാത്ത നാടാണ് കേരളം ; ചിലർ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു

കലാപങ്ങൾ ഇല്ലാത്ത നാടാണ് കേരളമെന്നും ചിലർ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിൽ കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താൻ അതീവ ഗൗരവത്തോടെ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുൻ ഐ പി എസ്‌ ഉദ്യോഗസ്ഥ ആർ ശ്രീലേഖയുടെ വിമർശനത്തെ കുറിച്ചുള്ള ചോദ്യത്തിന് സർക്കാരിൻറെ ഭാഗത്തുനിന്നും തെറ്റുണ്ടെന്ന് അവർ പറഞ്ഞിട്ടില്ലെന്നും, അവർ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയാൽ മാത്രമേ മറുപടി പറയാൻ കഴിയുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളാ പൊലീസിൻറെ പ്രവർത്തനം മികച്ചതാണെന്നും ദേശീയ അംഗീകാരം സേനയ്ക്ക് ലഭിച്ച കാര്യവും ഉയർത്തിക്കാട്ടിയാണ് സഭയിൽ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയത്. സേനയുടെ വിവിധ വിഭാഗങ്ങൾക്കു ലഭിച്ച ബഹുമതികളും മുഖ്യമന്ത്രി സഭയിൽ എടുത്തുകാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News