നിയമസഭയില്‍ കേരളത്തിലെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മാസ്സായി മുഖ്യമന്ത്രി

സുസ്ഥിര വികസന സൂചികയിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞായിരുന്നു സഭയിൽ ചോദ്യോത്തരവേളയിൽ മറുപടി നൽകിയത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ  കേരള വിരുദ്ധ പരാമർശത്തിന് രണ്ട്  സംസ്ഥാനങ്ങളെ കുറിച്ച് താരതമ്യം ചെയ്യാൻ ഇല്ലെന്ന്  വ്യക്തമാക്കിയാണ്  മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്.

സിൽവർലൈൻ എം ബാങ്ക്മെന്റ് കൾ  കേരളത്തെ രണ്ടായി വിഭജിക്കും എന്നത് പ്രതിപക്ഷ ഭാവന മാത്രമാണെന്നും, പദ്ധതിയെ സംബന്ധിച്ച്‌  ഒരു ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ഒരു കാര്യവും സർക്കാർ മറച്ചുവെച്ചിട്ടില്ല  കേരളത്തിലെ സ്വപ്ന പദ്ധതിയാണ് കെ റെയിൽ .  യുഡിഎഫ് സർക്കാരാണ് അതിവേഗതയിൽ തുടക്കം കുറിച്ചതെന്നും  തുടക്കം കുറിച്ചവർ തന്നെ ഇപ്പോൾ എതിർക്കുന്നത് എന്തിനെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് 1382 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടിവരും. ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കും ജീവനോപാധി നഷ്ടം ആകുന്നവർക്ക് വ്യത്യസ്ത പാക്കേജുകൾ ഉണ്ട് താൽപര്യമുള്ളവർക്ക് താല്പര്യമുള്ള പാക്കേജ്  തെരഞ്ഞെടുക്കാം.

ഒരിക്കൽ പദ്ധതി സംബന്ധിച്ച വിഷയം നിയമസഭയിൽ അംഗങ്ങൾക്കായി അവതരിപ്പിച്ചതാണ് പുതിയ അംഗങ്ങൾക്കായി അടുത്ത സഭ കാലയളവിൽ  വിവരങ്ങൾ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News