തൃശ്ശൂർ പുതുക്കാട് ദേശീയപാതയിലെ എടിഎമ്മിൽ നിന്നും പണം കവർന്ന കേസിൽ രണ്ടുപേർ പുതുക്കാട് പോലീസിൻ്റെ പിടിയിൽ. ഹരിയാന സ്വദേശികളായ വാരിഷ് ഖാൻ, തൗഫീഖ് എന്നിവരാണ് പിടിയിലായത്.
സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ ഇന്നലെ കുതിരാനിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. ജനുവരി 23 നാണ് എടിഎമ്മിൽ നിന്ന് ഇരുവരും പണം കവർന്നത്. 6 അക്കൗണ്ടുകളിൽ നിന്ന് 13 തവണയായി ഒന്നേക്കാൽ ലക്ഷം രൂപ ഇവർ തട്ടിയെടുത്തു.
എടിഎം മെഷീൻ സെൻസർ തകരാറിലാക്കിയായിരുന്നു കവർച്ച. തട്ടിപ്പ് നടത്തുന്ന സമയം ബാങ്കുകൾക്ക് ഇടപാട് പൂർത്തിയായിട്ടില്ലെന്ന സന്ദേശമാണ് ലഭിക്കുക. അതുകൊണ്ട് തന്നെ തട്ടിപ്പ് വിവരം പുറത്തുവരാൻ ദിവസങ്ങളെടുത്തു. എ.ടി.എം കൈകാര്യം ചെയ്യാന്‍ അറിയുന്നവരാണ് തട്ടിപ്പിനു പിന്നിലെന്ന് മനസിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെയാണ് ഇരുവരെയും ഇന്നലെ കുതിരാനിൽ നിന്ന് പിടികൂടിയത്. കവർച്ചാ ശ്രമത്തിനിടെ കാഴ്ച മറക്കാൻ ഉപയോഗിച്ച ട്രെയിലർ ലോറിയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.