
കോഴിക്കോട് റവന്യൂ വകുപ്പിലെ അന്യായ സ്ഥലമാറ്റത്തിനെതിരെ എന്‍ ജി ഒ യൂണിയന്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. 10 വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിക്കാന്‍ ധാരണ.
ജില്ലാ കളക്ടറുമായി എന്‍ ജി ഒ യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. 10 വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിക്കാനാണ് ധാരണ.
ഇതോടെ 12 ദിവസമായി നടത്തി വന്ന സമരം എന്‍ ജി ഒ യൂണിയന്‍ പിന്‍വലിച്ചു. ഇനിയുള്ള സ്ഥലം മാറ്റം മാനദണ്ഡമനുസരിച്ച് നടത്തുമെന്ന് കളക്ടര്‍ ഉറപ്പുനല്‍കിയതായി ചര്‍ച്ചയ്ക്ക് ശേഷം എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ രാജചന്ദ്രന്‍ അറിയിച്ചു.
16 വില്ലേജ് ഓഫീസര്‍മാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഈ മാസം 11 നാണ് പുറത്തിറങ്ങിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ നടന്ന സ്ഥലം മാറ്റത്തിനെതിരെ അന്ന് മുതല്‍ എന്‍ ജി ഒ യൂണിയന്‍ സമരത്തിലായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here