പൊതുനിരത്തില്‍ മത്സരയോട്ടം നടത്തുന്നവര്‍ക്ക് എട്ടിന്റെ പണി നല്‍കി കേരള പൊലീസ്

പൊതുനിരത്തില്‍ അമിതവേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്കും മത്സരയോട്ടം നടത്തുന്നവര്‍ക്കും ഇനി കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ഇത്തരം നിയമലംഘനങ്ങള്‍ നടത്തി സാധാരണക്കാരുടെ സൈ്വര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ കാര്യങ്ങള്‍ വിശദമാക്കിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നിരത്തുകളില്‍ ചിലര്‍ നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകളാകേണ്ടി വരുന്നത് മിക്കവാറും വളരെ അച്ചടക്കം പാലിച്ച് വാഹനം ഓടിക്കുന്നവരും കാല്‍നടയാത്രക്കാരും വയോധികരുമാണ്. റോഡ് സുരക്ഷക്ക് ഉയര്‍ത്തുന്ന ഭീഷണിക്കു പുറമെ ഇത്തരം നിയമലംഘകര്‍ നിരത്തില്‍ സൃഷ്ടിക്കുന്ന തീവ്ര ശബ്ദമലിനീകരണം കാരണം ശിശുക്കള്‍ മുതല്‍ വയോധികരും ഹൃദ്രോഗികള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണിയും കൂടെയാണ്.

റോഡ് സുരക്ഷക്ക് വെല്ലുവിളിയാകുന്ന തരത്തില്‍ വാഹനങ്ങളില്‍ രൂപമാറ്റങ്ങള്‍ വരുത്തുക , സൈലന്‍സറുകള്‍ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതുനിരത്തുകളില്‍ അഭ്യാസം പ്രകടനം / മല്‍സരയോട്ടം നടത്തുക, അമിതവേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയ പൊതുജനങ്ങളുടെ സുരക്ഷക്കും സൈ്വര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെക്കുറിച്ചും, ഡ്രൈവര്‍മാരെ പറ്റിയുമുള്ള വിവരങ്ങള്‍, ഫോട്ടോകള്‍, ലഘു വീഡിയോകള്‍ സഹിതം അതത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ മാരെ പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഉറപ്പ് നല്‍കുന്നു. മേല്‍പ്പറഞ്ഞ നിയമലംഘനങ്ങളുടെ ഫോട്ടോ /വീഡിയോകളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News