ഇതൊക്കെയെന്ത്??? മാഗ്‌നസ് കാള്‍സണെ പരാജയപ്പെടുത്തി  16കാരനായ ചെന്നൈക്കാരന്‍

ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ എയര്‍തിങ്‌സ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ കൗമാരതാരം ഗ്രാന്‍ഡ് മാസ്റ്റര്‍ രമേഷ് ബാബു പ്രജ്ഞാനന്ദ. ടൂര്‍ണമെന്റിലെ പ്രജ്ഞാനന്ദയുടെ രണ്ടാം വിജയം കൂടിയാണിത്.

16 വയസ്സ് മാത്രമുള്ള താരം 39 നീക്കങ്ങള്‍ക്കൊടുവിലാണ് വിജയം നേടിയത്. ഇതോടെ മാഗ്‌നസ് കാള്‍സണെ തോല്‍പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാവാനും പ്രജ്ഞാനന്ദയ്ക്ക് കഴിഞ്ഞു. ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് ലോക ചാമ്പ്യന് അടിപതറിയത്.

കാള്‍സണെ തോല്‍പിച്ചതിന് പിന്നാലെ പ്രജ്ഞാനന്ദയ്ക്ക് അഭിനന്ദനവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും എത്തിയിരുന്നു. തന്റെ ട്വിറ്റിര്‍ ഹാന്‍ഡിലിലൂടെയാണ് സച്ചിന്‍ കുട്ടിത്താരത്തിന് അഭിനന്ദനമറിയിച്ചിരിക്കുന്നത്.

ഇതിനു മുന്‍പേ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദും പി. ഹരികൃഷ്ണയുമാണ് കാള്‍സണെ തോല്‍പിച്ച ഇന്ത്യന്‍ താരങ്ങള്‍. 19 പോയന്റാണ് താരത്തിനുള്ളത്. ആകെ 15 മത്സരങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ ഒരു താരത്തിന് ലഭിക്കുക.

മൊത്തം 16 താരങ്ങള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കാള്‍സണോട് തോല്‍വി വഴങ്ങിയ നെപ്പോമ്‌നിയാച്ചിയാണ് മുന്നിട്ടു നില്‍ക്കുന്നത്.

ലെവ് ആരോനിയനെതിരെയായിരുന്നു ലിറ്റിന്‍ ഗ്രാന്‍ഡ് മാസ്റ്ററുടെ ആദ്യ വിജയം. ഇതിനുമുന്‍പ് ഒരു വിജയവും രണ്ട് സമനിലയും നാല് തോല്‍വിയുമാണ് പ്രജ്ഞാനന്ദ നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here