ജെ.സി.ഡാനിയേല്‍ പുരസ്‌കാരം പി.ജയചന്ദ്രന് ഇന്ന് സമ്മാനിക്കും

2020ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന്റെ സമര്‍പ്പണം ഇന്ന് വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പ്രമുഖ പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങും.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അനുമോദന പ്രഭാഷണം നടത്തും. 26-ാമത് ഐ.എഫ്.എഫ്.കെയുടെ ഡിസൈന്‍ പ്രകാശനം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിര്‍വഹിക്കും.

ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍, ചലച്ചിത്ര സംഗീത നിരൂപകന്‍ രവി മേനോന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് എന്നിവര്‍ പങ്കെടുക്കും.

ചടങ്ങിനു മുന്നോടിയായി 5.30ന് പി.ജയചന്ദ്രന്റെ ഗാനങ്ങള്‍ ഡോ.ജോബി മാത്യു വെമ്പാല വയലിനില്‍ വായിക്കും.പുരസ്‌കാര സമര്‍പ്പണത്തിനുശേഷം ജയചന്ദ്രന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ‘ഭാവഗാന സാഗരം’ എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും. വിധു പ്രതാപ്, കല്ലറ ഗോപന്‍, രവിശങ്കര്‍, അഖില ആനന്ദ്, രേഷ്മ രാഘവേന്ദ്ര എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News